Wednesday, April 29, 2015

മാനം മാത്രം നോക്കിയാല്‍ പോര ഭൂമിയിലേക്കും നോക്കണം

ഇന്നലെ  ചാനലുകളിലെ വെറുപ്പിക്കുന്ന ചര്‍ച്ചകള്‍ കണ്ടു ബോറടിച്ചു  കൈകള്‍ റിമോട്ടില്‍ ചലിച്ചു കൊണ്ടിരുന്നു ...ഭൂകമ്പവും ഡോക്റ്റര്‍മാരും ,മന്ത്രി ബാബുവും കോഴയും അങ്ങിനെ രാവിലെ മുതല്‍ പറഞ്ഞു തഴമ്പിച്ച കാര്യങ്ങള്‍ വീണ്ടു വീണ്ടും ശര്‍ദ്ദിക്കുന്ന ന്യൂസ്‌ അവതാരകള്‍ ...പക്ഷെ അവസാനം ഒരു ചാനലില്‍ ശ്രദ്ധ ഊന്നെണ്ടി വന്നു. രാഷ്ട്രീയ ചാനല്‍ ആയതിനാലും അവരുടെ പാര്‍ട്ടിയുടെ കാര്യങ്ങള്‍ മാത്രം  ഉയര്‍ത്തി കാട്ടി വെറുപ്പിക്കുന്നതിനാലും പലപ്പോഴും ഞാന്‍ തിരസ്കരിക്കുന്ന  ഒരു ചാനാലായിരുന്നു അത് . അവിടെയും നടക്കുന്നത്  ഭൂകമ്പം ചര്‍ച്ച ആണെങ്കിലും അതിനൊരു വ്യതസ്തത ഉണ്ടായിരുന്നു.

അവസാന ഭാഗങ്ങളെ കാണുവാന്‍ പറ്റിയുള്ളൂ എങ്കിലും അത്ര സമയത്ത്  പോലും ആ ചര്‍ച്ചയില്‍ നമ്മള്‍ മനസ്സിലാക്കെണ്ടുന്ന വലിയ കാര്യങ്ങള്‍ ഉണ്ടായിരുന്നു.ചിലത് പറയാം

ന മ്മള്‍ ഭൂമിയില്‍ ജീവിക്കുമ്പോള്‍ ഭൂമിയെ കുറിച്ചു മനസ്സിലാക്കാതെ ചന്ദ്രനേയും ചൊവ്വയെയും പറ്റി പഠിക്കുവാന്‍ പോകുന്നു.നിലനില്‍ക്കുന്ന ഭൂമി എങ്ങിനെ കുലുങ്ങുന്നു എപ്പോള്‍ കുലുങ്ങുന്നു എന്ന് പഠിക്കുവാന്‍ ലോകത്ത് ഒരു രാജ്യവും ശാസ്ത്രവും താല്പര്യപെടുന്നില്ല  അഥവാ ശ്രമിച്ചാല്‍ തന്നെ അത് പൂര്‍ത്തിയാക്കുവാന്‍ ജാഗ്രത കാണിക്കുന്നുമില്ല..അത് കൊണ്ടാണ് യാതൊരു മുന്നരിയുപ്പും നമുക്ക് കിട്ടാത്തതും ഭൂ കമ്പം വലിയ നാശങ്ങള്‍ വിതക്കുന്നതും.

ലോകത്ത് ഓരോ സ്ഥലത്തിന്റെയും ഭൂപ്രകൃതി വിഭിന്നമാണ് കാലാവസ്ഥയും .അതനുസരിച്ചാണ്  അവിടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടക്കേണ്ടത് പക്ഷെ അതൊന്നുംപൊതുവായി  ആര്‍ക്കും  അറിയില്ല .അത് പൊതുജനത്തിന്  മനസ്സിലാക്കി കൊടുക്കുവാന്‍  ഒരു സര്‍കാരും മുന്‍കൈ എടുക്കുനില്ല.അഥവാ ആരെങ്കിലും അത് സൂചിപ്പിച്ചാല്‍ തന്നെ  ആരും മുഖവിലക്കെടുക്കുനില്ല ..

നമ്മുടെ  കേരളത്തില്‍ തിരുവനന്ത പുരത്ത് പണിയുന്നതുപോലെ അല്ല കൊച്ചിയിലും കണ്ണൂരും വീടുകളും കെട്ടിടങ്ങളും പണിയേണ്ടത്.പക്ഷെ ഇന്ന് കേരളം മുഴുവന്‍ പണിയുന്നത് ഒരേ പോലത്തെ വീടുകളും കെട്ടിടങ്ങള്മാണ് പോലും.നമ്മുടെ ഭൂപ്രകൃതിയും കാലാവസ്ഥയും അനുസരിച്ചു കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ കേരളത്തില്‍ പണിയുവാന്‍ പാടില്ല എന്നും അവര്‍ പറയുന്നു .

ഇത് പോലെ ലോകം മുഴുവനും നടക്കുന്നത് അനുവദനീയമായ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ അല്ല ...ജപ്പാന്‍ കാര്‍ പോലും ഭൂമിയുടെ സ്പന്ദനം മനസ്സിലാക്കുവാന്‍ അല്ല ശ്രമിച്ചത്‌ ഭൂകമ്പം വന്നാല്‍ നിലനില്‍ക്കുന്ന വീടുകള്‍ എങ്ങിനെ ഉണ്ടാക്കാം എന്ന് മാത്രമാണ്.

അതുകൊണ്ട് നമ്മള്‍ ചവിട്ടിനില്‍ക്ക്കുന്ന ഭൂമിയെ കുറിച്ചുള്ള പഠനം ആവശ്യമാണ്‌ .അതിനെ കുറിച്ച് ഓരോ പൌരനും ഭോധവും ഉണ്ടാകണം ..കാലിനടിയിലെ മണ്ണ് ഒലിച്ചും പിളര്‍ന്നും പോകുംബോഴെങ്കിലും നമ്മള്‍ മാനത്തു  നോക്കാതെ താഴേക്ക് നോക്കുക .

ഈ ചര്‍ച്ച മുഴുവന്‍ കണ്ടവര്‍ക്ക് ഇതില്‍ കൂടുതല്‍ പറയുവാന്‍ കഴിഞ്ഞേക്കും .

നന്ദി  ജയ് ഹിന്ദ്‌ ടി വി

ഫോട്ടോ :ജീനസ്  ഫ്രം  നേപ്പാള്‍ 

7 comments:

 1. പഠിക്കാത്തതുകൊണ്ടല്ല. പഠനത്തിനും അപ്പുറം നില്‍ക്കുന്ന വിഷയങ്ങളായതിനാല്‍ ഫലപ്രാപ്തിയിലെത്തിയില്ല എന്നേയുള്ളു. അറിയപ്പെടുന്ന ഭൂകമ്പമേഘലയില്‍ സ്ഥിറ്റിചെയ്യുന്ന രാജ്യമായ ജപ്പാന്‍ ഭൂകമ്പത്തെ അതിജീവിക്കാനുള്ള ബില്‍ഡിംഗ് ടെര്‍ക്‍നോ‍ളജി ഉപയോഗിക്കുന്നു. കാരണംഭൂകമ്പം ഗോളഭ്രമണങ്ങള്‍ പോലെ മുങ്കൂട്ടി പ്രവചിക്കാനോ കണക്ക് കൂട്ടാനോ സാധിക്കാത്ത പ്രതിഭാസമാണെന്നറിഞ്ഞതുകൊണ്ട് തന്നെ

  ReplyDelete
  Replies
  1. പക്ഷെ അതുമായി ബന്ധപെട്ടവര്‍ ചര്‍ച്ചയില്‍ പറഞ്ഞത് ഭൂമിയെ കുറിച്ച് പഠിക്കാന്‍ ആര്‍ക്കും താല്പര്യം ഇല്ലാത്തതു കൊണ്ടാണ് എന്നാണ് ...ചന്ദ്രനിലെ കാര്യം പഠിക്കുന്ന നമ്മള്‍ക്ക് ഈ കാര്യത്തില്‍ വിഷമമുണ്ടാകില്ലെന്നും അവര്‍ പറയുന്നു

   Delete
 2. എവിടെ നോക്കാനും എന്ത് ചെയ്യാനും മനുഷ്യന് സമയം ഇല്ലാതെ സുഖത്തിനു പിന്നാലെ ഓടാന്‍ മാത്രമാണ് ഇന്നാഗ്രഹിക്കുന്നത്.

  ReplyDelete
 3. സമയം മാത്രമല്ല പ്രശ്നം അതിനോടുള്ള ഒരു ഇന്റെറെസ്റ്റ് കൂടി വേണം.ഇന്ന് സ്വാര്‍ഥരായ മനുഷ്യരാണ് കൂടുതലുള്ളത്.അവര്‍ക്ക് അവരുടെ നിലനില്‍പ്പ്‌ മാത്രം മതി അടുത്ത തലമുറയെ നോക്കേണ്ടതില്ല .

  ReplyDelete
 4. പാടംനികത്തിയും ഫ്ലാറ്റ് നിര്‍മ്മിച്ചുകൊടുക്കലാണല്ലോ ഇപ്പോഴത്തെ ബിസിനസ്!
  നല്ല ചിന്തകള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. നമ്മള്‍ തന്നെ കൊല്ലാകൊല ചെയ്യുന്ന നമ്മുടെ ഭൂമി

   Delete
 5. നല്ലൊരു ലേഖനം.ഇഷ്ടായി.

  ReplyDelete