Tuesday, September 2, 2014

ഭയം

വൈകുന്നേരം .. ദേഹമാകെ  വിയര്‍ത്തൊലിച്ചു  കൊണ്ട് അയാള്‍ നടന്നു ..വെയിലിനു അത്ര കാഠിന്യമൊന്നുമില്ല  എന്തോ  ഒരു തരം  ഭയമായിരുന്നു അയാളെ പിടികൂടിയിരുന്നത്..ഹര്‍ത്താല്‍  ആയതുകൊണ്ടോ  എന്തോ റോഡിലൊന്നും  ആരെയും കണ്ടില്ല .എല്ലാവരും  വീട്ടിനുള്ളില്‍  ഈ  ഹര്‍ത്താല്‍  ആഘോഷിക്കുകയായിരിക്കും...ഇപ്പോൾ കേരളത്തിലെ  ജനങ്ങൾക്ക്‌  ഹർത്താൽ  "ഉത്സവം " ആണല്ലോ ...എന്തെങ്കിലും  ശബ്ദം കേള്‍ക്കുമ്പോള്‍  ഭയത്തോടെ  അയാള്‍    ചുറ്റിലും   നോക്കി കൊണ്ടിരുന്നു..

റോഡുവിട്ടു  വീട്ടിലേക്കുള്ള ഇടവഴിയില്‍  കയറിയപ്പോള്‍  അയാളുടെ ഭയം ഒന്നുകൂടി വര്‍ധിച്ചു..ഇനി  സൂക്ഷിക്കണം..രണ്ടു ഭാഗത്തും  കാടുപോലെ  പുല്ലുകളും  ചെടികളും  വളർന്നു നില്‍ക്കുന്നു. അതിനുമപ്പുറം തോടും..അവിടെ എവിടെയെങ്കിലും  ശത്രുക്കള്‍ ഒളിച്ചിരുന്നാല്‍  കണ്ടുപിടിക്കുവാന്‍  തന്നെ പ്രയാസം..  എവിടെ നിന്നും എപ്പോള്‍  വേണമെങ്കിലും തനിക്കുനേരെ ആക്രമണം ഉണ്ടാവാം..കരുതലോടെ അയാള്‍ മുന്നോട്ടേക്കു നടന്നു.

വഴിയരികെ ചെടികൂട്ടങ്ങള്‍ക്കിടയില്‍  അനക്കം ശ്രദ്ധിച്ചു .. അയാള്‍ കിടുകിടാ വിറച്ചു.....മരണം മുന്നില്‍  എത്തിയിരിക്കുന്നു ..ഇനി  നിമിഷങ്ങള്‍  മാത്രം.ഇന്നലെ തന്റെ പാര്‍ട്ടികാര്‍  കൊന്നവന്റെ  അനുയായികള്‍  തന്റെ  ജീവനെടുത്തു ഇന്ന് ആഘോഷിക്കും.പകരത്തിനു പകരം ..രാഷ്ട്രീയ പ്രതിയോഗികളായ അവര്‍ ഇന്ന്   തന്റെ ചോരക്കുവേണ്ടി  അവിടെ  ഒളിച്ചിരിക്കുന്നു...പാടില്ല  ,അവരുടെ കത്തിമുനയില്‍  കുടുങ്ങരുത്...സകല ശക്തിയുമെടുത്തു അയാള്‍ മുന്നോട്ടെക്ക്ക്കോടി...തിരിഞ്ഞു പോലും നോക്കാതെ ....

കന്നി മാസത്തിലെ “ കൊയ്ത്തും  “കഴിഞ്ഞു സന്തോഷത്തോടെ ചെടിക്കള്‍ക്കിടയില്‍  നിന്നും വഴിയിലേക്കിറങ്ങിയ പട്ടികളെ അയാള്‍ കണ്ടില്ല...അയാളുടെ  ഓട്ടം കണ്ടു  അത്  കളിയാക്കിയതുപോലെ  കുരച്ചുകൊണ്ടിരുന്നു  .അതൊന്നും അയാൾ  അറിഞ്ഞില്ല .തിരിഞ്ഞു പോലും നോക്കാതെ അയാള്‍ ജീവനും  കൊണ്ട് ഓടുകയായിരുന്നു...

"വാളെടുത്തവന്‍  "എന്നെങ്കിലും" വാളാല്‍" തന്നെ തീരുമെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു...അത് എത്ര വലിയ രാഷ്ട്രീയപാർട്ടിയുടെ  പിന്തുണ ഉണ്ടെങ്കില്‍ കൂടി വിധിച്ചിരിക്കുന്നത്  ഏതെന്കിലും ശത്രുവിന്റെ കത്തിമുന ആയിരിക്കുമെന്ന്  നിശ്ചയമായിരുന്നു.....അങ്ങിനാണല്ലോ  ഇവിടെ  തുടർന്നുകൊണ്ടിരിക്കുന്നത് ...

നേതാക്കളുടെ  ആജ്ഞ കേട്ട്  മുൻപും  പിൻപും  നോക്കാതെ  എടുത്തുചാടി  പല  അവിവേകവും ചെയ്തതുകൊണ്ട് പ്രാണഭയത്തോടെ മാത്രം ശിഷ്ട്ടകാലം  ജീവിക്കാന്‍ വിധിക്കപെട്ട അനേകം ഹതഭാഗ്യരായ അണികളില്‍  പെട്ടെതായിരുന്നു  അയാളും..ശരവേഗത്തില്‍ വീട്ടിലേക്ക് ഓടി കയറിയ അയാള്‍ മുറിയില്‍ കയറി വാതിലടച്ചു..."കൊയ്ത്തു" കഴിഞ്ഞിറങ്ങിയ പട്ടികളെകാൾ   അപ്പോൾ  അയാള്‍  കിതക്കുന്നുണ്ടായിരുന്നു.


കഥ : പ്രമോദ്‌ കുമാര്‍.കെ.പി
ചിത്രങ്ങള്‍ : കേരള വാട്ടര്‍കളര്‍  സോസെറ്റി

11 comments:

  1. ദൈവമേ, ഇവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നിപ്പിക്കണമേ!
    ആശംസകള്‍

    ReplyDelete
    Replies
    1. എത്ര കാലമായി ഒരു ജനത ആഗ്രഹിക്കുന്നു എന്നറിയുമോ ?എവിടെ സങ്കരന്‍ പിന്നെ തെങ്ങില്മേല്‍ തന്നെ

      Delete
  2. ഭയന്ന്, ഓരോ നിമിഷവും മരിച്ച് എത്രകാലം ജീവിക്കും! എന്ന് ഇവര്‍ക്കൊക്കെ സല്‍ബുദ്ധി തോന്നും?

    ReplyDelete
    Replies
    1. മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കുനില്ല

      Delete
  3. ഒരുകാലത്ത് കിതപ്പിച്ചവന്‍ ചിര കാലം കിതച്ചു തീര്‍ക്കുന്നു ..
    കാലികം മാഷേ ഇഷ്ടം (y)

    ReplyDelete
    Replies
    1. ഉണ്ണാക്കാന്‍ നേതാക്കന്മാരുടെ വാക്കുകള്‍ കേട്ട് ജീവിതത്തില്‍ ഒരു ഉപദ്രവവും ചെയ്യാത്തവരെ കൊല്ലുവാന്‍ നടക്കുമ്പോള്‍ അവര്‍ അറിയുനില്ല അവരും കൊല്ലപെട്ടു കൊണ്ടിരിക്കുകയാണ് എന്ന്

      Delete
  4. എന്നാ നന്നാകുക . സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
    Replies
    1. നന്നാകുവാന്‍ മനസ്സുണ്ടായിരുന്നുവെങ്കില്‍ പണ്ടേ നന്നായേനെ ..ഇനി നമ്മള്‍ അവരെ നന്നാക്കാന്‍ മനസ്സ് വെക്കണം

      Delete
  5. ഭയം ഒരു ഭയങ്കര സംഭവം തന്നെ.

    ReplyDelete
    Replies
    1. അതാണ്‌ മനുഷ്യനെ കുറച്ചെങ്കിലും നന്നായി ജീവിപ്പിക്കുന്നത്

      Delete
  6. എല്ലാ പാർട്ടിയിലേയും നേതാക്കന്മാർ മിത്രങ്ങളാണ്. അണികളെ കൊണ്ട് തമ്മിലടിപ്പിക്കുന്നു.

    ReplyDelete