Saturday, May 3, 2014

ജോക്കര്‍

ആദ്യമായി അറിയാത്ത നഗരത്തിലേക്ക് പോകുന്ന ഒരു പേടിയുണ്ടായിരുന്നു അയാളുടെ മനസ്സിൽ ..തന്നെ കൂടുതൽ അറിയുന്ന നഗരം തന്നെയാണ് ,ഓഫീസ് സംബന്ധമായ പല ആവശ്യങ്ങൾക്ക് പലതവണ വന്നുപോയ നഗരവുമാണ് .ചില കൂട്ടുകാരെയും ഉണ്ടാക്കിയിട്ടുണ്ട് .എന്നാൽ ഈ യാത്ര ചെറിയൊരു ഭയം ഉള്ളിൽ കൊണ്ട് നടക്കുന്നു .

ഇനിയും യാത്രയുണ്ട് മണിക്കൂറുകൾ .ട്രെയിൻ ഇപ്പോൾ ആ നഗരത്തിൽ എത്തിചേരേണ്ട  സമയമായി .എന്നാലത് മുക്കിയും മൂളിയും ഓടുകയാണ് .പാത ഇരട്ടിപ്പിക്കലും സിഗ്നൽ മാറ്റവുമോക്കെയായി പലസ്ഥലത്ത് പിടിച്ചിട്ടു. അങ്ങിനെ മുഷിപ്പ് വരുത്തിയ വല്ലാത്ത ഒരു യാത്ര .ഇനി അവിടെ ചെല്ലുമ്പോൾ  വൈകിയ കാരണം പറഞ്ഞു  അവർ അനുവദിച്ച ഡേറ്റ് മാറ്റുമോ ?അയാൾ  പലതും ചിന്തിച്ചു കൊണ്ടിരുന്നു.ട്രെയിനിൽ അത്ര വലിയ  തിരക്കോന്നുമില്ല .എന്നാലും സീറ്റ്‌ കിട്ടാത്തവർ കുറച്ചുണ്ട്.എല്ലാവരും ഒന്ന് സഹകരിച്ചാൽ അവരെയും ഇരുത്താം .പക്ഷെ ആരും ശ്രമിക്കില്ല ,നന്മകൾ  ഉണ്ടാവുന്ന  മനസ്സുകൾ സമൂഹത്തിൽ കുറയുകയാണ് .

 അവധികാലമായതിനാൽ പല കുടുംബങ്ങളും യാത്രയിലാണ് ...വിനോദം തേടിയുള്ള യാത്ര .കൂട്ടത്തിലുള്ള കുട്ടികളിൽ ചിലർ തന്നെ നോക്കി തമ്മിൽ തമ്മിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.മറ്റുള്ളവരെ വിളിച്ചു കാണിക്കുന്നു.അയാൾക്ക്‌ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല .അയാൾ മുഖം തിരിച്ചു പുറത്തെ കാഴ്ചകളിലേക്ക്  മിഴികളൂന്നി.ചെറിയ  ക്ളാസ്സിൽ പഠിക്കുമ്പോൾ തൊട്ടു അനുഭവിക്കുന്നതാണ് ഈ പരിഹാസം.കൂട്ടുകാർ തനിക്കൊരു പേരുമിട്ടു ."ജോക്കർ"..ആദ്യമാദ്യം ചില കുട്ടികളും കൂട്ടുകാരും മാത്രം വിളിച്ചത് പിന്നെ അത് സ്കൂളിലേക്ക്  പടർന്നു .പിന്നെ പിന്നെ നാട്ടുകാരും  വിളിച്ചു തുടങ്ങി. അത് കൊണ്ട്  തന്നെ  പഠിച്ചു കഴിഞ്ഞപ്പോൾ  നാട്ടിൽ   നിൽക്കാൻ  തോന്നിയില്ല .പക്ഷെ പോയസ്ഥലത്തും ഇതേ വിളിയാണ് ഉണ്ടായത്.അതില്പരം മറ്റൊരു പേര്  ആർക്കും  വിളിക്കാൻ തോന്നില്ല എന്നതായിരുന്നു സത്യം.ഇപ്പോൾ  ജോലിയൊക്കെ ആയിട്ടുകൂടി ആ പേര് തന്നെ പിന്തുടരുന്നു കൊണ്ടേയിരിക്കുന്നു .ആ പേര് മായ്ച്ചു കളയണം .കാത്തിരിക്കുകയായിരുന്നു അയാൾ ..കുറച്ചു പണം കയ്യിൽ വരുവാൻ...ഇപ്പോഴാണ്  അതുണ്ടായത്‌ .തൻറെ ഇതുവരെയുള്ള അധ്വാനത്തിൽ നിന്നും  മിച്ചം പിടിച്ചു വെച്ചത് .അതുകൊണ്ട് നാളെ കഴിഞ്ഞു ആ വിളി ഉണ്ടാവില്ല .എന്നിൽ നിന്നും ആ പേര് ഒഴിഞ്ഞു പോകുന്നു...ഇനി  ഇതുകാരണം മുടങ്ങിപോകുന്ന കല്യാണം ഒക്കെ നടക്കും .അയാള്‍  സന്തോഷിച്ചു ...അതിനാണ്  ആ നഗരത്തിലേക്ക് പോകുന്നത് .അയാൾ സമാധാനിച്ചു .

അടുത്ത സ്റ്റഷനിൽ വണ്ടി നിന്നു.സീറ്റുകൾ ഒഴിഞ്ഞു തുടങ്ങി .അധികം പേരൊന്നും ഉണ്ടായിരുനില്ല കയറുവാൻ ..മുന്നിലത്തെ സീറ്റിൽ ഒരു ഫാമിലി വന്നിരുന്നു.വളരെ ക്ഷീണിതനായി , കഴുത്തു തോർത്തു കൊണ്ട് മറച്ചിരുന്ന അയാളെ എന്തോ ശ്രദ്ധിച്ചു .അയാൾ ഉറക്കം  പിടിച്ചു..അയാളിൽ നിന്നും ശ്രദ്ധ തെറ്റിയപ്പോലാണ് തൊട്ടടുത്തിരുന്നിരുന്ന
സ്ത്രീയുടെ മുഖം കണ്ണിലുടക്കിയത് ..മനസ്സിൽ ഒരു തീ ആളി ..അവളും അയാളെ കണ്ടിരുന്നു .കയ്യിലിരുന്ന കൊച്ചിനെ ഒന്നുകൂടി അവൾ ചേർത്തു പിടിച്ചുകൊണ്ട് സംശയത്തോടെ വീണ്ടും വീണ്ടും അയാളെ നോക്കി.

"സുജ  അല്ലെ ?" അയാൾ  ചോദ്യമെറിഞ്ഞു

"അതെ ...നിങ്ങൾ .....അവൾ പേര് പറയുവാനാകാതെ  തപ്പി .....പിന്നെ അറച്ചു അറച്ചു ചോദിച്ചു ജോക്കർ ?"

"അതെ ....."അയാൾ  ഒരു വിളറിയ ചിരി ചിരിച്ചു.

"സൊറി ..എനിക്ക് നിങ്ങളുടെ പേര് വായിൽ വരുനില്ല ..അതോണ്ടാ ...."

"കുഴപ്പമില്ല  സുജേ ...എന്റെ പേര് ഞാൻ തന്നെ മറന്നിരിക്കുകയാ " അയാൾ പൊട്ടിചിരിച്ചു .

"എങ്ങോട്ടാണ് യാത്ര ?"

"എന്നെ പിടി കൂടിയിരിക്കുന്ന   ഈ ജോക്കർ  എന്ന പേര്  ഒന്ന് കളയണം ...അതിനു വേണ്ടിയാ "

"മനസ്സിലായില്ല ...."

"ഹെൽത്ത്‌ കെയർ സിറ്റിയിലേക്കാ .."ആ ഹോസ്പിറ്റലിന്റെ പേര് കേട്ടപ്പോൾ അവളുടെ കണ്ണുകൾ  വിടർന്നു.

"ഞങ്ങളും അവിടേക്കാണ് .."

"എന്തെ ?'

"ഹസ്സിനു കഴുത്തിൽ ഒരു മുഴ .കുറെയായി ചികിത്സ തുടങ്ങിയിട്ട് ..കുറെ പേരെ കാണിച്ചു . .കുറെ പണം ചിലവായി എന്നത്  മാത്രം മിച്ചം ..സ്വന്തമായിരുന്ന പറമ്പും നിലവും ഒക്കെ പോയി ..ഇപ്പോൾ വാടക വീട്ടിലാണ്. .ചികിത്സ തുടങ്ങിയപ്പോൾ കുറെ മാറ്റം ഉണ്ടായിരുന്നു .പക്ഷെ പെട്ടെന്ന് ഒരു നാൾ ഭയങ്കര വേദന...അപ്പോൾ ഡോക്റ്റർക്ക്‌ എന്തൊക്കെയോ സംശയം.ഇപ്പോൾ അത് വളർന്നു കൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞത് .പെട്ടെന്ന്  എടുത്തു കളയണം ... നാട്ടിലെ ഡോക്ടർ ചില സംശയം ഉള്ളത് കൊണ്ട് .ഇവിടെ  ഹെൽത്ത്‌ കെയർ സിറ്റിയിൽ കാണിക്കുവാൻ പറഞ്ഞു ..കുറച്ചായി ഇവിടെയാ ചികിത്സാ .നാളെ  കഴിഞ്ഞു ഒരു ഓപ്പറേഷൻ ഉണ്ട് .അതോടെ പഴയ നിലയിലേക്ക് വരും. എല്ലാം ശരിയാവും എന്നാണ് പറഞ്ഞത് .പക്ഷെ പണം മുഴുവൻ ശരിയായില്ല .. അവളുടെ സ്വരം ചിലബിച്ചു ."

കാറ്റത്ത്‌  സ്ഥാനം തെറ്റിയ തോർത്തു അയാൾക്ക്‌ ആ വലിയ മുഴ കാണിച്ചു കൊടുത്തു .ഒന്നുമറിയാതെ അയാൾ ഉറങ്ങുകയായിരുന്നു.

"നിന്നോട് ചെയ്ത തെറ്റിന്റെ ശാപം ആവും അല്ലെ ?"

അയാൾക്ക്‌ ഒന്നും പറയുവാനുണ്ടായിരുനില്ല .അയാൾ  പുറത്തേക്ക് നോക്കിയിരുന്നു.കോളേജിൽ ഒരിക്കൽ ഇവൾക്ക് പ്രേമലേഖനം കൊടുത്തവനാണ് .അന്ന് കൂട്ടുകാരികളുടെ മുന്നിൽ വെച്ച്  ഇവൾ തന്നെ അപമാനിച്ചു.

"മൂക്കിനെകാളും വലിയ മുഴ മൂക്കിൽ കൊണ്ട് നടക്കുന്ന നിന്നെ എങ്ങിനെ പ്രേമിക്കുമെടോ ജോക്കർ ?നീ കണ്ണാടിയിൽ  മുഖം  ഒന്നും നോക്കാറില്ലെ ?"

വലിയൊരു അപമാനം തന്നെയായിരുന്നു അത്.കുറച്ചുകാലം കോളേജിൽ തന്നെ പോയില്ല .അത്ര ദിവസം വീട്ടിൽ കുത്തിയിരുന്നു ശപിക്കുകയായിരുന്നു ഇവളുടെ നാശത്തിനു ....പക്ഷെ ഇപ്പോൾ ,ദൈവം തൻറെ ആഗ്രഹം ..?ഹേ ...ദൈവം അങ്ങിനെയൊന്നും ചെയ്യില്ല ...വീണ്ടും  തിരിഞ്ഞു നോക്കുമ്പോൾ അവൾ കരയുകയായിരുന്നു.

അവൾ തുടർന്നു .  ."ഹോസ്പിറ്റൽ  അധികാരികളെ കണ്ടു ഇന്ന് തന്നെ പണത്തിന്റെ കാര്യം സംസാരിക്കണം .അവർ അവധി അനുവധിക്കുകയാനെങ്കിൽ സർജരി  ഉടനെ  നടക്കും .പക്ഷെ അത് നടക്കാത്ത  അവസ്ഥ എത്തിയാൽ മരിച്ചുകളയുവാൻ തന്നെയാണ് ഞങ്ങളുടെ  തീരുമാനം.വേറെ ഒരു മാർഗവും ഇപ്പോൾ മുന്നിലില്ല .

അയാൾ ഞെട്ടി .പിന്നെ അവൾ  ഒന്നും പറഞ്ഞില്ല അയാളും.

ടെസ്റ്റ്‌ ഒക്കെ കഴിഞ്ഞു അയാൾ അവിടെ അഡ്മിറ്റ്‌ ആയി.കൂട്ടിനു ആ നഗരത്തിലെ കൂട്ടുകാരാൻ ബാഹുലെയൻ വന്നിരുന്നു.അന്ന് അയാൾക്ക്‌ ഉറക്കമേ വന്നില്ല നാളത്തെ തന്റെ സർജരിയേക്കാൾ സുജയുടെ അനുഭവങ്ങൾ  അയാളുടെ മനസ്സിനെ വിഷമിപ്പിച്ചു.


"നിങ്ങൾ ഈ പണം പേ ചെയ്തു ഫോർത്ത്  ഫ്ലോറിൽ വരിക .ഞാന്‍ ഇയാളെയും കൊണ്ട്  മുകളിലേക്ക് പോകുന്നു .ചില ഫോര്മാലിടീസ് ചെയ്യുവാനുണ്ട് " നേഴ്സ്  നീട്ടിയ ബിൽ അയാള് വാങ്ങി ബാഹുലെയനെ ഏല്‍പ്പിച്ചു പണവും. മുകളിലത്തെ റൂമില്‍ സര്‍ജരിക്കുവേണ്ടി അയാളെ നേഴ്സ് സജ്ജനാക്കുബോള്‍   അടുത്ത റൂമില്‍ നിന്നും ഉയരുന്ന മയമില്ലാത്ത ശബ്ദവും ഒരു സ്ത്രീയുടെ കരച്ചിലും അയാളെ ആലോരസപെടുത്തി.നേഴ്സസിനെ തട്ടി മാറ്റി അയാള്‍ പുറത്തേക്കു കുതിച്ചു .കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുന്നില്‍ സുജയും ഭര്‍ത്താവും ..പെട്ടെന്ന് അയാള്‍ താഴേക്ക് ഓടി പിന്നാലെ നേഴ്സ് അയാളുടെ പേരും വിളിച്ചു കൊണ്ട് .....


ക്യുവില്‍ നിന്നിരുന്ന ബാഹുലെയന്റെ കയ്യില്‍ നിന്നും പണം പിടിച്ചുവാങ്ങി അയാള്‍ മുകളിലേക്ക് കുതിച്ചു.സുജയുടെ കയ്യില്‍ പണംകൊടുക്കുംവരെ അയാള്‍ഓടുകയായിരുന്നു .എന്തോ വലിയ ഒരു കാര്യം ചെയ്തതുപോലെ അയാള്‍ തിരിഞ്ഞു നടന്നു .ഒന്നും മനസ്സിലാകാതെ നേഴ്സ് ബാഹുലെയനെ നോക്കി.അയാള്‍ക്കും പൂര്‍ണമായി ഒന്നും മനസ്സിലായിലെങ്കിലും അയാളെ പിന്തുടര്‍ന്നു

"എടാ ഈ ഒരു ദിവസത്തിനു വേണ്ടി നീ കഷ്ട്ടപെട്ടു പണം കരുതി വെച്ചിട്ട് ....നിനക്ക് നിന്റെ ആ വൃത്തികെട്ട മുഴ കളയണ്ടെ ... ,നിനക്ക് ഇഷ്ട്ടപെടാത്ത വട്ടപേര് മാറ്റണ്ടേ ?നിന്റെ വിരൂപത മാറി കല്യാണം ഒക്കെ കഴിച്ചു നല്ല ഒരു ഭാവി ജീവിതം വേണ്ടെടാ ..."

"എനിക്ക്  ഇന്ന് ഓപറേഷന്‍ നടന്നാല്‍ എന്നെ മാത്രമേ രക്ഷിക്കുവാന്‍ പറ്റൂ ..ഞാന്‍ ഇപ്പോള്‍ രക്ഷിച്ചു ഭാവി ഉണ്ടാക്കികൊടുത്തത്  മൂന്നു ജന്മങ്ങല്‍ക്കാണ് .എനിക്ക് ആ പേര് മാറ്റണ്ടാ ..ഈ മൂക്കിലെ മുഴ പോയാൽ പിന്നെ ഈ ജോക്കർ ഇല്ലെടാ ...അത് ജനിച്ചപ്പോൾ എന്റെ ഒന്നിച്ചു കൂടിയതാ ..ഞാൻ വളരുന്നതിനനുസരിച്ച് അവൻ വളർനില്ല എങ്കിലും അവൻ എന്നോടൊപ്പം തന്നെ ഉണ്ട് . എന്റെ ശരീരത്തിന്റെ ഒരു ഭാഗമായി... അവൻ അവിടെ കിടക്കട്ടെ ..അവനെ പറിച്ചെറിയാൻ നേരമായിട്ടില്ല ..ജോക്കർ ജോക്കർ ആയിത്തന്നെ തുടരണം ...കുറെ കാലം കൂടി ..

അവർ ആശുപത്രി പടവുകൾ ഇറങ്ങുമ്പോൾ പിന്നിൽ കൈകൂപ്പികൊണ്ട് സുജയും ഭർത്താ വുമുണ്ടായിരുന്നു .ഒന്നും മനസ്സിലാവാതെ മറ്റുചിലരും ......

കഥ :പ്രമോദ് കുമാർ .കെ.പി 
ചിത്രങ്ങള്‍  : കേരള വാട്ടര്‍ കളര്‍ സോസെറ്റി 



14 comments:

  1. നന്നായി.നല്ല സന്ദേശം

    ReplyDelete
    Replies
    1. നന്ദി ..കുറെ ആയല്ലോ ഈ വഴിയൊക്കെ വന്നിട്ട് ...ഇനി കൂടുതല്‍ തവണ വരുമെന്ന് കരുതുന്നു

      Delete
  2. നന്നായി മാഷേ നല്ല കഥ ഒരുപാടിഷ്ടമായി

    ReplyDelete
  3. നന്ദി മാഷേ ഈ പ്രോല്സാഹനത്തിനു ....

    ReplyDelete
  4. ജോക്കറിന്റെ നല്ല മനസ്സിന്റെ കാഴ്ചകള്‍ നന്നായി.

    ReplyDelete
    Replies
    1. ഞാന്‍ അറിയുന്ന ഒരാളുടെ കഥയാണ്‌ ...ചില സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും മാറ്റി എന്ന് മാത്രം

      Delete
  5. സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം
    ആശംസകള്‍

    ReplyDelete
    Replies
    1. നല്ല മനസ്സുള്ളവര്‍ ഭൂമിയില്‍ കൂടിവരട്ടെ ....

      Delete
  6. നല്ല സന്ദേശം നല്‍കുന്ന സുന്ദരമായഒരു കഥ അത് നല്ല അവതാരണത്തോട് കൂടി പറഞ്ഞു..ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഭായ് ..വന്നതിനും പ്രോല്‍സാഹനം തന്നതിനും ...

      Delete
  7. "അറിയാത്ത നഗരത്തിലേക്ക് പോകുന്ന ""പോലുള്ള"" ഒരു പേടിയുണ്ടായിരുന്നു"
    എന്നോ മറ്റോ ആയിരുന്നു കൂടുതൽ യോജിക്കുക ...
    നല്ല മനസ് ... നല്ല സന്ദേശം ...
    പകുതിയിൽ വായനയിൽ തന്നെ, അവസാനം ഊഹിച്ചിരുന്നു ...
    ചിത്രങ്ങളുടെ എണ്ണം ഒരുപാട് കൂടിപ്പോയോ ??:)

    ആശംസകൾ !!!

    ReplyDelete
    Replies
    1. എല്ലാ നിര്‍ദേശങ്ങളും പരിഗണിച്ചു ഇനി എഴുതുമ്പോള്‍ നന്നാക്കാം.ഈ കഥ എങ്ങിനെ അവസാനിപ്പിക്കണം എന്നൊഎ കണ്ഫുഷന്‍ ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ ഒരു സന്ദേശം കൊടുക്കുവാന്‍ തീരുമാനിച്ചു.യാത്രകള്‍ ഇനിയും ഇതുവഴി പ്രതീക്ഷിക്കുന്നു

      Delete
  8. നല്ല ഒരു സന്ദേശം നല്‍കുന്ന കഥ അത് നല്ല അവതരണ.ആശംസകള്‍

    ReplyDelete
  9. വരിക വീണ്ടും വീണ്ടും നല്ല നല്ല നിര്‍ദേശങ്ങള്‍ ,അഭിപ്രായങ്ങള്‍ എന്നിവയുമായി

    ReplyDelete