Friday, January 24, 2014

കിളികൂട്ടില്‍ നിന്നും വന്ന സമ്മാനങ്ങള്‍ ....(.Nest Kerala(കിളിക്കൂട്-കേരളം)

ഫേസ് ബുക്കില്‍ ഒരു നൂറായിരം ഗ്രൂപ്പുകള്‍ എങ്കിലും കാണും.അതില്‍ മലയാളത്തില്‍ നിന്ന് തന്നെ അനവധിയുണ്ട് .പലതിന്റെയും ലക്‌ഷ്യം നമ്മുടെ സമൂഹത്തിലുള്ള എഴുത്തുകാരെ മുന്‍നിരയിലേക്ക്‌ കൊണ്ടുവരിക ,അവരെ മറ്റുള്ളവര്‍ക്ക് പരിച്ചയപെടുത്തുക എന്നതുമാണ്.അത് ഭൂരിഭാഗം ഗ്രൂപുകളും നന്നായി നിര്‍വഹിക്കുന്നുമുണ്ട്.പലരും എഴുതുന്നത്‌ മികച്ചത് ആകണം എന്നൊന്നുമില്ല .എങ്കിലും കൂടുതല്‍പേര്‍  ആസ്വദി ക്കുനുണ്ട്.ഒരു എഴുത്തുകാരന് കിട്ടിയിരിക്കുന്ന നല്ല ഒരു അവസരം തന്നെയാണിത്.അത് പലരും നന്നയി മുതലെടുക്കുന്നുമുണ്ട് .അത് കൊണ്ട് തന്നെ പലതരം കഥകളും കവിതകളും മറ്റു പംക്തികളും ദിവസേന ഉണ്ടാകുന്നു.നമുക്ക് കുറെ കഥകളും കവിതകളും ലേഖനങ്ങളും വായിക്കുവാനും വിലയിരുത്തുവാനും കഴിയുന്നു.അകന്നു നിന്നുപോയ നമ്മുടെ വായന തിരികെ വിളിക്കുവാനും ഇത്തരം ഗ്രൂപ്പുകള്‍ നമ്മളില്‍ പലരെയും സഹായിച്ചിട്ടുണ്ട് .



അങ്ങിനെ കുറച്ചുപേര്‍ ചേര്‍ന്ന് ഒരു കൊല്ലം  മുന്‍പ് തുടങ്ങിയ നല്ല ഒരു ഗ്രൂപ്പ്‌ ആണ് Nest Kerala(കിളിക്കൂട്-കേരളം) എന്ന ഗ്രൂപ്പ്.എന്നെ ആരോ അവിടെ മെമ്പര്‍ ആക്കി.ഞാന്‍ എന്റെ സൃഷ്ട്ടികള്‍  കൂട്ടുകാരുമായും പങ്കുവെച്ചു.അങ്ങിനെ അവര്‍ ഒരിക്കല്‍ നടത്തിയ ഒരു മത്സരത്തില്‍ പങ്കെടുത്തതിന് എനിക്ക് സമ്മാനമായി ഒരു പുസ്തകം അയച്ചു തന്നു,അതെനിക്ക് നല്ല ഒരു പ്രോത്സാഹനമായി.എം .മുകുന്ദന്‍  എഴുതിയ പ്രശസ്തമായ "മയ്യഴി പുഴയുടെ തീരങ്ങളില്‍ "



അവരുടെ ഒന്നാം വാര്‍ഷികത്തിന് കഥ അയച്ചതിന്റെ പേരില്‍ എനിക്ക് അവര്‍ പ്രോത്സാഹനമായി നല്‍കിയത് ഒന്നിനൊന്നു മെച്ചപെട്ട മൂന്നു പുസ്തകങ്ങള്‍ ആണ്.ഇത്തരം പ്രോത്സാഹനങ്ങള്‍ എന്നെ പോലുള്ളവര്‍ക്ക് അമൂല്യമാണ് .ഇനിയുള്ള എഴുത്തുകള്‍ക്ക് വലിയ പ്രചോദനം ആകുമെന്നും  ഉറപ്പാണ്.നെസ്റ്റ് ഗ്രൂപ്പിന്റെ അണിയറയില്‍ ഉള്ളവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ  നന്ദി.



 

 Nest Kerala(കിളിക്കൂട്-കേരളം)  കിളികൂട്ടിലേക്ക്  പോകണമെങ്കില്‍  താഴെയുള്ള അഡ്രസ്‌  വഴി പോകാം.
https://www.facebook.com/groups/nestkeralam/


8 comments:

  1. ഇനിയും ധാരാളം സമ്മാനങ്ങള്‍ ലഭിക്കട്ടെ.. ആശംസകള്‍..

    ReplyDelete
  2. നന്ദി സഹോദരാ ....

    ReplyDelete
  3. കൂടുതല്‍ എഴുതാനുള്ള പ്രചോദനവും,മനസ്സും ഉണ്ടാകട്ടെ!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ചേട്ടന്‍ ..

      Delete
  4. ഈ പുസ്തകങ്ങള്‍ ഒക്കെ ഏറ്റം മികച്ച സമ്മാനങ്ങള്‍...

    ReplyDelete
    Replies
    1. വായിക്കുമ്പോള്‍ എനിക്കും മനസ്സിലാകുന്നു ഈ പുസ്തകത്തിന്റെ മൂല്യം

      Delete