Thursday, October 24, 2013

നവീനിന്റെ അച്ഛന്‍ ,ഹേമന്തിന്റെ അച്ഛന്‍

സ്കൂൾ  ഗേറ്റ്  കടക്കുമ്പോഴുംഹേമന്തിന്റെ   ചിന്ത അത് തന്നെ ആയിരുന്നു.ഇന്നലെ വൈകുന്നേരം മുതൽ മനസ്സിൽ കയറി കൂടിയ  അതെ വിഷയം. ഇന്നലെ  മോന്റെ ക്ലാസ് ടീച്ചർ ലീന  ഫോണ്‍ ചെയ്തത് മുതൽ മനസ്സിൽ ഒരേ ചിന്തയാണ് .എന്തിനായിരിക്കും ക്ലാസ്സ് ടീച്ചർ ഉടന്‍ തന്നെ വന്നു  ഹെഡ് മിസ്ട്രെസ്സിനെ കാണണം എന്ന് പറഞ്ഞിരിക്കുക.നവീന്‍ അറിയാതെ വരണം എന്നും ...അതും അത്ര നൈസ് ആയ ഒരു സംസാരം അല്ലായിരുന്നു.കുട്ടി അറിയാതെ അച്ഛന്‍ സ്കൂളില്‍ വരണം എന്നാണ് പറഞ്ഞിരിക്കുന്നത്.അത് കൊണ്ടാണ് പല സംശയങ്ങളും മനസ്സിലേക്ക് കയറിയത്.അല്ലെങ്കില്‍ തന്നെ കഴിഞ്ഞ ആഴ്ച പാരെന്റ്സ്‌ മീറ്റിംഗില്‍ മകനെ കുറിച്ച് എല്ലാ ടീച്ചര്‍മാരും നല്ലത് മാത്രം സംസാരിച്ചതുമാണ്.മോന്‍ നവീന്‍ ആണെങ്കില്‍ ക്ലാസ്സില്‍ നല്ലവണ്ണം പഠിക്കുന്ന കുട്ടികളില്‍ പെട്ടതുമാണ്. .സ്പോര്‍ട്സിലും മറ്റു ആക്റ്റിവിറ്റികളിലും അവന്‍ പലപ്പോഴും ഒന്നാമത് തന്നെയാണ്.അങ്ങിനെ എല്ലാ കാര്യത്തിലും അവന്‍ മുന്നില്‍ തന്നെയുണ്ട്.നവീനിനെ  കണ്ടു പഠിക്കണം എന്ന് പോലും ഹെഡ് മിസ്ട്രസ് കഴിഞ്ഞ ആഴ്ച മറ്റു കുട്ടികളോട് പറഞ്ഞതുമാണ്.അവനെ കുറിച്ച് പറയുവാന്‍ ടീച്ചര്‍മാര്‍ക്ക്  ഒക്കെ നൂറു നാവായിരുന്നു.അത് കേട്ട് ഹേമന്ത്‌ എന്ന ഈ  അച്ഛനും സ്നേഹ എന്ന അവന്റെ  അമ്മയും കോരിതരിച്ചതുമാണ്.പക്ഷെ ഇപ്പോള്‍ ...?പല ചിന്തകളും മനസ്സില്‍ കയറിയതിനാല്‍ ഇന്നലത്തെ ഉറക്കവും പ്രശ്നമായി.സ്നേഹയോടു ഈ കാര്യം പറഞ്ഞപ്പോള്‍ "സുന്ദര പുരുഷനെ കാണുവാന്‍ വിളിക്കുന്നതായിരിക്കും " എന്ന് പറഞ്ഞു അവള്‍ ചിരിച്ചു തള്ളി.മുന്‍പ് തന്റെ ലൂക്കിനെ  കുറിച്ച് ഹെഡ് മിസ്ട്രെസ്സ് പ്രകീര്‍ത്തിച്ചപ്പോള്‍ മുതല്‍ അവള്‍ അങ്ങിനെയാണ് കളിയായി പറയാറുള്ളത്.

അവന്‍ സ്കൂളില്‍ വല്ല പ്രശ്നവും ഉണ്ടാക്കിയോ ?പക്ഷെ അവന്റെ പെരുമാറ്റത്തില്‍ അങ്ങിനെയൊന്നും തോന്നിയതുമില്ല.ഇന്നലെ എല്ലാ ദിവസവും പോലെ തന്നെ നല്ല ഉത്സാഹത്തിലുമായിരുന്നു.ഇന്ന് സ്കൂളില്‍ പോകുവാനും വിമുഖത ഒന്നും കാട്ടിയില്ല.എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നുവെങ്കില്‍ സ്കൂളില്‍ പോകാന്‍ മടി കാണിക്കുമായിരുന്നു.അതും ഉണ്ടായില്ല.ഹെഡ് മിസ്ട്രെസ്സിന്റെ റൂമില്‍ കടക്കുമ്പോള്‍ അവര്‍ അയാളെ  നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി,പിന്നെ മുന്നിലുള്ള കസേരയില്‍ ഇരിക്കുവാന്‍ ആഗ്യം കാട്ടി. പിന്നെ ആര്‍ക്കോ ഫോണ്‍ ചെയ്തു അവിടേക്ക് വരുവാന്‍ പറഞ്ഞു.

ലീന ടീച്ചര്‍ കടന്നുവരും വരെ ആരും ഒന്നും മിണ്ടിയില്ല.അത് സാധാരണ പതിവുള്ളതല്ല.അവര്‍ എന്തെങ്കിലുമൊക്കെ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുമായിരുന്നു.കൊടുത്തതും കൊടുക്കുവാൻ പോകുന്നതുമായ സംഭാവനകളുടെ നന്ദി...പക്ഷെ ഇന്ന് അവർ ഒന്നും സംസാരിച്ചില്ല.അവര്‍ മുന്‍പിലുള്ള ബുക്കില്‍ എന്തോ തിരക്കിട്ട് കുത്തികുറിക്കുകയായിരുന്നു.കാര്യമായ എന്തോ പ്രശ്നം നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഹേമന്ത്  ഹൃദയമിടിപ്പോടെ ഇരുന്നു.ലീന ടീച്ചറും അടുത്തുള്ള കസേരയില്‍ ഇരുന്നപ്പോള്‍ ഹെഡ് മിസ്ട്രെസ്സ്  സംസാരിച്ചു തുടങ്ങി.

"ലുക്ക്‌ മിസ്റ്റർ ഹേമന്ത് ...ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ച്  കേൾക്കണം ...അതിനു ഒരു പരിഹാരവും ഉണ്ടാക്കണം.ഇനി ഒരിക്കലും അത് ഈ സ്കൂളില്‍ സംഭവിക്കുകയും അരുത് ..."

ഒന്നും മനസ്സിലാവാതെ ഹേമന്ത് രണ്ടുപേരെയും മാറി മാറി നോക്കി .അത് കണ്ടു ലീന ടീച്ചര്‍ തുടര്‍ന്നു.

"സാര്‍ ..കുറച്ചു ദിവസങ്ങളായി ക്ലാസ്സിലെ കുട്ടികളുടെ ഓരോരോ സാധനങ്ങള്‍ മിസ്സ്‌ ആകുന്നു.പേന ,റബ്ബര്‍ ,പെന്‍സില്‍ അങ്ങിനെ പലതും....ചെറിയ ചെറിയ സാധനങ്ങള്‍ ആയിരുന്നു ആദ്യം..അതൊന്നും ആദ്യം നമ്മള്‍ അത്ര കാര്യമാക്കിയില്ല.കുട്ടികള്‍ അല്ലെ വീട്ടില്‍ മറന്നു വെച്ചതാകുമെന്നു കരുതി.പിന്നെ പിന്നെ പെന്‍സില്‍ ബോക്സ്‌ ,പുസ്തകങ്ങള്‍ ,പണം എന്നിവ കാണാതായപ്പോള്‍ നമ്മള്‍ അന്വേഷണം തുടങ്ങി... .ഒരു പിടിയും കിട്ടിയില്ല.എന്നാലും ക്ലാസ്സ്‌ ടീച്ചര്‍ എന്ന നിലയില്‍ നിരീക്ഷണം തുടര്‍ന്ന് കൊണ്ടിരുന്നു...അങ്ങിനെ രണ്ടു ദിവസം മുന്‍പ് ആളെ കിട്ടി.നവീന്‍ ആയിരുന്നു അത് ..പക്ഷെ അത് പറഞ്ഞറിഞ്ഞ  അറിവുകള്‍ മാത്രമായിരുന്നു..ഇന്നലെ നവീന്‍ അവന്റെ കൂട്ടുകാരന്റെ തന്നെ പണം ലഞ്ച് സമയത്ത് മോഷ്ട്ടിക്കുവാന്‍ ശ്രമിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടു.പക്ഷെ എന്നെ കണ്ടിട്ടോ എന്തോ അവന്‍ ആ ശ്രമം ഉപേക്ഷിച്ചു.ഞാനും കാണാത്തത് പോലെ അഭിനയിച്ചു.പക്ഷെ പിന്നെ എപ്പോഴോ അവന്‍ അത് കൈക്കലാക്കി.വൈകുന്നേരം ആ കുട്ടി കമ്പ്ലൈന്റ്റ്‌ തന്നപ്പോഴാണ് അറിയുന്നത്.നവീന്‍ കാന്റീനില്‍ നിന്നും പലതും വാങ്ങിയതായും ആ കുട്ടി പറഞ്ഞു.പലപ്പോഴും നവീന്‍ അവനു  പലതും വാങ്ങി കൊടുക്കാരുണ്ടെന്നും..."

"നമ്മുടെ അടുത്ത് ഇപ്പോള്‍ തെളിവുകള്‍ ഒന്നും ഇല്ല അത് കൊണ്ട് ഈ വിഷയത്തില്‍ നവീനിനോട്  സംസാരിക്കുവാനും കഴിയില്ല ...പിന്നെ മറ്റു കുട്ടികളുടെ മുന്‍പില്‍ ഒരാളെ  ശിക്ഷിക്കുവാനും നമ്മള്‍ക്ക് കഴിയില്ല.അത് അവന്റെ മനസ്സിനെ മുറിവേല്പ്പിക്കും.നിങ്ങള്‍ ആരും വീട്ടില്‍ നിന്നും പണം കൊടുത്ത് വിട്ടില്ലെങ്കില്‍ അവനു പലതും വാങ്ങുവാന്‍ പണം എങ്ങിനെ കിട്ടുന്നു എന്ന് അന്വേഷിക്കണം.നിങ്ങള്‍ വാങ്ങി കൊടുക്കാത്ത സാധനങ്ങള്‍ എങ്ങിനെ അവനു കിട്ടുന്നു എന്നും...അതും നല്ല രീതിയില്‍ കൈകാര്യം ചെയ്യണം...ഇനി ഈ സ്കൂളില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുവാന്‍ പാടില്ല.ഈ കാര്യത്തിനു ഞങ്ങള്‍ നിങളെ വിളിപ്പിക്കാനും "

തന്റെ തൊലി  ഉരിഞ്ഞു പോയതുപോലെ ഹേമന്തിന് തോന്നി.ടീച്ചര്‍മാരോട് സോറി പറഞ്ഞു അയാള്‍ ഇറങ്ങി.ഓഫീസില്‍ പോയപ്പോള്‍ ഒന്നിലും ശ്രദ്ധ വെക്കുവാന്‍ കഴിഞ്ഞില്ല.എങ്ങിനെയൊക്കെയോ സമയം കൊന്നു .നാലുമണി കഴിഞ്ഞപ്പോള്‍ അയാള്‍ വീട്ടിലെത്തി.നവീന്‍ വന്നിട്ടുണ്ടായിരുന്നു.അവനെ അടുത്തുവിളിച്ചു കൊണ്ട് ചോദിച്ചു.

"നിനക്ക്  ആരെടാ കാന്റീനില്‍ നിന്നും മിട്ടായി ഒക്കെ വാങ്ങുവാന്‍ പണം തരുന്നത് .....?'
ചോദ്യം കേട്ട് നവീന്‍ ഞെട്ടി.പിടിക്കപെട്ടിരിക്കുന്നു എന്നവനു ബോധ്യമായി.

അത്...അത്....അത്.......അവനു ഉത്തരം ഇല്ലാതായി.

അയാളുടെ ശബ്ദം ഉച്ചത്തിലായി ...ഉപദേശം കൊടുക്കുന്നതിനും മുന്‍പേ ശിക്ഷയാണ് നല്ലതെന്നു അയാള്‍ക്ക് തോന്നി.കയ്യില്‍ കിട്ടിയതെന്തോ എടുത്തു അയാള്‍ അവനെ അടിച്ചു.പിന്നെ പൊതിരെ പൊതിരെ തല്ലി..ആദ്യമായാണ് അവന്‍ തല്ലു വാങ്ങുന്നത്.അവന്‍ വലിയ വായില്‍ കരഞ്ഞു തുടങ്ങി.

.ശബ്ദം കേട്ട് ഹേമന്തിന്റെ അച്ഛനും സ്നേഹയും എത്തി.കാര്യം അറിയാതെ സ്തംഭിച്ചു നിന്ന അവര്‍ക്ക് തല്ലുന്നതിനിടയില്‍ അയാള്‍ കാര്യം വിശദീകരിച്ചു കൊടുത്തു കൊണ്ടിരുന്നു.പെട്ടെന്ന് അച്ഛന്‍ അയാളെ തടുത്തു നിര്‍ത്തി കൊണ്ട് പറഞ്ഞു

"മോഷണമാണ് അവന്‍ ചെയ്തെതെങ്കില്‍ അവനെ തല്ലാന്‍ നിനക്ക് അവകാശമില്ല.ഞാന്‍ നിന്നെയാണ് തല്ലി നേരെയാക്കേണ്ടത്.നീ പാലം പണി ,റോഡ്‌ പണി എന്നൊക്കെ പറഞ്ഞു നാട്ടുകാരുടെ എത്ര  പണമാണ് അടിച്ചു മാറ്റുന്നത്..എത്രയാ കള്ളകണക്കുകള്‍ ഉണ്ടാക്കി നീയും കൂട്ടുകാരും എത്ര പണമാണ് വിഴുങ്ങുന്നത് ..?കുറെ കുട്ടികളെ പഠിപ്പിച്ചു നല്ല വഴിയിലും നല്ല നിലയിലുമാക്കിയവനാണ്  ഞാന്‍ ....പക്ഷെ എന്റെ കുട്ടിയായ  നീ വഴി തെറ്റി നടന്നു ....പലപ്പോഴും നിന്നെ തിരുത്തുവാന്‍ നോക്കി ..പക്ഷെ നീ വഴിമാറി നടനില്ല....പിന്നെ നിനക്ക് എന്ത് അവകാശം എന്റെ കൊച്ചുമോനെ തല്ലാന്‍ ..?നിന്റെ സ്വഭാവം അവനില്‍ വന്നതാവും....ആദ്യം തന്ത നന്നാവൂ പിന്നെ ആകട്ടെ കൊച്ചു ....'

അയാള്‍ നവീനിനെയും ചേര്‍ത്തുപിടിച്ചു മുന്നോട്ടേക്കു നടന്നു.അയാള്‍ അവനു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ടായിരുന്നു.അവന്‍ ചെയ്ത തെറ്റുകള്‍,അത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒക്കെ  പറഞ്ഞു മനസ്സിലാക്കി കൊടുത്തു .ഇനി ഒരിക്കലും അന്യരുടെ ഒന്നും കവരരുതെന്നും പറഞ്ഞു കൊടുത്തു.എന്ത് വേണമെങ്കിലും അച്ചച്ചനോട്  ചോദിക്കുവാനും..മനസ്സിലായതുപോലെ നവീന്‍ തലയാട്ടി കൊണ്ടിരുന്നു....അപ്പോഴൊക്കെ അടിയേറ്റ പാടുകളില്‍ അയാള്‍ മൃദുലമായി തഴുകുന്നുണ്ടായിരുന്നു.

ഹേമന്ദ്‌  ഒക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.അച്ഛന്റെ ആ ഉപദേശം മാത്രം മതി നവീന്‍ നന്നാകുവാന്‍ എന്ന് അയാള്‍ക്ക്‌ തോന്നി.തന്റെ മകന്‍ കള്ളന്‍ ആണെന്നറിഞ്ഞപ്പോള്‍ തന്റെ നിയന്ത്രണം വിട്ടു.പക്ഷെ കാലാകാലമായി തന്നെ കുറിച്ച് കേട്ട് കൊണ്ടിരിക്കുന്ന അച്ഛന് അതെല്പ്പിച്ച ആഘാതം എത്ര വലുതായിരിക്കും.ഒരു അവസരത്തിന് വേണ്ടി അച്ഛന്‍ കാത്തു നില്‍ക്കുകയായിരുന്നോ ?ഞാനും അതായിരുന്നു ചെയ്യേണ്ടിയിരുന്നത്..ഉപദേശിക്കുക ...പക്ഷെ മോന്‍ കള്ളന്‍ എന്ന് തോന്നിയപ്പോള്‍ നിലവിട്ടു പെരുമാറി.അച്ഛന്‍ പറഞ്ഞത് പോലെ ഞാന്‍


അല്ലെ വലിയ കള്ളന്‍ ?എത്ര എത്ര അഴിമതികള്‍ നടത്തി...ചെറിയ ചെറിയ കാര്യങ്ങളില്‍  തുടങ്ങി ഇപ്പോള്‍ വലിയ വലിയ വെട്ടിപ്പ് ..പണം ഉണ്ടെങ്കില്‍ മാത്രമേ തന്റെ മുന്നില്‍ നിന്നും ഫയല്‍ നീങ്ങുകയുള്ളൂ .അത് പലര്‍ക്കും അറിയാവുന്ന സത്യം...മതി ഇനി വേണ്ട ..കിട്ടുന്ന ശമ്പളം മാത്രം മതി അന്തസ്സായി ജീവിക്കുവാന്‍ .പക്ഷെ പണത്തോടുള്ള ആര്‍ത്തി തന്നെ വഴിവിട്ടു നടക്കുവാന്‍ പ്രേരിപ്പിച്ചു...മകന്റെ കാര്യത്തിലൂടെ ആണെങ്കിലും അച്ഛന്‍ തന്റെ തെറ്റു മനസ്സിലാക്കി തന്നു ...രണ്ടു മനസ്സുകള്‍ നന്നായാല്‍ മതിയാരുന്നു.ഈ അച്ഛനും മകനും ഒരിക്കലും തെറ്റിലേക്ക് പോകരുതെന്ന് ആഗ്രഹിക്കുന്ന മനസ്സ് ഉണ്ടാക്കി തരണമേ എന്റെ ദൈവമേ .....അയാള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു.

കുനിഞ്ഞ ശിരസ്സോടെ അച്ഛന്റെയും മകന്റെയും മുന്നിലൂടെ അയാള്‍ അകത്തേക്ക് നടന്നു.സ്നേഹയുടെ അര്‍ഥം വെച്ചുള്ള ചിരി അയാള്‍ക്ക്  ആ സമയത്ത് അവഗണിക്കേണ്ടി വന്നു .

കഥ :പ്രമോദ്‌ കുമാര്‍.കെ.പി

ചിത്രങ്ങള്‍ :ദീപ ,ഗുല്‍ഷന്‍,സധുആയിയൂര്‍  ,ഫ്രഫുള്ള 
(കേരള വാട്ടര്‍ കളര്‍ സോസെറ്റി കൂട്ടുകാര്‍ )



26 comments:

  1. കഥ കൊള്ളാം... പക്ഷെ അച്ഛൻ ശാസിക്കുന്ന ഭാഗത്തേക്ക്‌ ഒരു എടുത്തു ചാട്ടമായി പോയി...വായിച്ചപ്പോൾ അങ്ങനെ തോന്നി :)

    ReplyDelete
    Replies
    1. കുറച്ചു കാലമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒന്നാണ്.പക്ഷെ അതിനു ഒരു ക്ലൈമാക്സ്‌ കിട്ടിയില്ല.അത് കൊണ്ട് അങ്ങിനെ അവസാനിപ്പിക്കേണ്ടി വന്നു .നന്ദി ഹരിപ്രിയ

      Delete
  2. കള്ളങ്ങളുടെയും തട്ടിപ്പിന്റെയും ആഴവും വ്യാപ്തിയും ഓരോ തലമുറ കഴിയുംതോറും വര്‍ദ്ധിക്കുമ്പോള്‍ കഥയിലെങ്കിലും പശ്ചാത്താപമുള്ള മനുഷ്യരെ കാണുന്നതും സന്തോഷം തന്നെ

    ReplyDelete
    Replies
    1. ഇങ്ങിനെ നന്മകള്‍ വറ്റി പോകാത്ത ചിലര്‍ ഇപ്പോഴും നമുക്കിടയില്‍ ഉണ്ട് .ചിലരെ ഞാന്‍ കണ്ടരിഞ്ഞിട്ടുമുണ്ട്

      Delete
  3. കുടുംബത്തില്‍നിന്നും തുടങ്ങണം ബോധവല്‍ക്കരണം.
    ആശംസകള്‍

    ReplyDelete
    Replies
    1. നാം നമ്മളില്‍ നിന്നും തുടങ്ങണം ..പിന്നെ വീട്ടില്‍...നാട്ടില്‍ അങ്ങിനെ നന്മകള്‍ വ്യാപിപ്പിക്കണം.നന്ദി

      Delete
  4. വരികളേക്കാൾ മികവ് പുലർത്തുന്നത്
    ഇതിലുള്ള വരകളാണ് കേട്ടോ ഭായ്

    ReplyDelete
    Replies
    1. അതിന്റെ ക്രെഡിറ്റ്‌ കേരള വാട്ടര്‍ കളര്‍ സോസെറ്റി എന്ന ഫേസ് ബുക്ക്‌ കൂട്ടായ്മയിലെ കൂട്ടുകാര്‍ക്ക് മാത്രം

      Delete
  5. സിബി ഇലവുപാലംOctober 25, 2013 at 1:58 PM

    നന്നായിട്ടുണ്ട്... അഭിനന്ദങ്ങള്‍...

    ReplyDelete
    Replies
    1. നന്ദി വന്നതിനും.....അഭിപ്രായം പറഞ്ഞതിനും

      Delete
  6. കഥ ഇഷ്ടായി, അത് പോലെ വരയും...

    ReplyDelete
    Replies
    1. നന്ദി ,മുബി ...വീണ്ടും വരിക

      Delete
  7. കഥയും ചിത്രങ്ങളും നല്ലത്. കേരളാവാട്ടർ കളർ സൊസൈറ്റിയിലെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ....

    ReplyDelete
    Replies
    1. നന്ദി ചേട്ടാ ....വന്നതിനും പ്രോത്സാഹനത്തിനും

      Delete
  8. നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നന്ദി .....വന്നതിനും പ്രോത്സാഹനത്തിനും

      Delete
  9. ആന കട്ടാലും അടക്ക കട്ടാലും കള്ളന്‍ കള്ളന്‍ തന്നെ
    പക്ഷേ അധികാര സ്ഥാനത്ത് ഇരുന്നു കട്ടാല്‍ അത് കളവാകുന്നില്ല .
    ഹഹഹ്
    നല്ല ആശയം നന്നായി എഴുതി ആശംസകള്‍

    ReplyDelete
    Replies
    1. മൂസാക്ക ....വന്നതില്‍ സന്തോഷം .അഭിപ്രായം പറഞ്ഞതിനും ..കള്ളന്‍ എപ്പോഴും കള്ളന്‍ തന്നെ ആണ് മോഷണം ചെറുതായാലും വലുതായാലും ....നന്ദി

      Delete
  10. നല്ല കഥ - ചിന്തോദ്ദീപകമായത് തന്നെ!
    കുട്ടികള്‍ എപ്പോഴും കേട്ട് പഠിക്കുന്നതിനേക്കാള്‍ കണ്ടു പഠിക്കുകയാണ് ചെയ്യാറുള്ളതത്രേ! അച്ഛനമ്മമാര്‍ അറിയാതെ തന്നെ അവര്‍ അവരില്‍ നിന്നും പലതും പഠിക്കുന്നു. മാതൃകാപരമായ പെരുമാറ്റം ഒരു പക്ഷേ അവരെ നല്ല വഴിയിലൂടെ മാത്രം നടക്കാന്‍ പ്രേരിപ്പിച്ചേക്കാം. പക്ഷേ, അപ്പോള്‍ മാതൃകയാക്കാവുന്ന ഒരച്ഛനുണ്ടായിട്ടും ഹേമന്ത് എന്തേ തെറ്റുകള്‍ ചെയ്തു കൂട്ടി എന്ന ചോദ്യം സ്വാഭാവികം!
    കഥയില്‍ ചോദ്യമില്ലല്ലോ എന്ന് പറഞ്ഞു രക്ഷപ്പെടട്ടെ! :)

    ReplyDelete
    Replies
    1. നിഷയുടെ സംശയം സ്വാഗതം ഉത്തരവും നിഷ തന്നെ പറഞ്ഞു കളഞ്ഞു .എല്ലാ നല്ല അച്ഛന്മാരുടെയും മക്കള്‍ നല്ലവരല്ല എല്ലാ ചീത്ത അച്ഛന്‍ മാരുടെയും മക്കള്‍ വഴിപിഴച്ചവരുമല്ല ...അതല്ലേ സത്യം.

      Delete
  11. ഈ കഥ എഴുതിയതിന്റെ പിറ്റേ ദിവസം മോന്‍ വീട്ടില്‍ വന്നു പറഞ്ഞു "നാളെ ടീച്ചര്‍ സ്കൂളില്‍ ചെല്ലാന്‍ പറഞ്ഞു എന്ന്.അച്ഛന്‍ വന്നില്ലെങ്കില്‍ എന്നെ പുറത്തു നിര്‍ത്തും എന്ന് "ഉള്ളൊന്നു കാളി .കഥയില്‍ പറഞ്ഞതുപോലെ ആണോ ?കഥ അറം പറ്റിയോ ?അന്ന് എനിക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല.കടയിലെതുപോലെ മോനും ഭാവ വ്യതാസം ഒന്നുമില്ല.ചങ്കിടിപ്പോടെ ടീച്ചറെ ചെന്ന് കണ്ടപ്പോള്‍ വിളിപ്പിച്ചത് പി റ്റി എ മീറ്റിങ്ങിനു ചെല്ലത്തത് കൊണ്ടായിരുന്നു. ഹോ ................ആ ടെന്‍ഷന്‍ .........

    ReplyDelete
  12. കഥയുടെ ഗുണപാഠം നന്നായിട്ടുണ്ട്.നാം നന്നായെങ്കിലെ നമുക്ക് മക്കളെ ഉപദേശിക്കാന്‍ കഴിയൂ.

    ReplyDelete
    Replies
    1. കോടിയേരിയില്‍ എന്റെ വല്യമ്മാവന്‍റെ വീടുണ്ട്. കൂലോത്ത് ഗോവിന്ദനെ അറിയുമോന്നു അച്ഛനോട് ചോദിച്ചു നോക്ക്.ഇപ്പോള്‍ എല്ലാരും മരിച്ചു.മകന്റെ മകന്‍ ദേവദാസ് ആണ് അവിടെ താമസം.
      ഓനിയന്‍ സ്കൂളിലെ നാണി ടീച്ചര്‍ വല്യമ്മാവന്റെ മകള്‍.അതെ സ്കൂളില്‍ ഉണ്ടായിരുന്ന നളിനി ടീച്ചര്‍ ചെറിയമ്മാവന്റെ മകള്‍.അറിയുമോന്നു അമ്മയോട് ചോദിക്കു

      Delete
    2. ഈ അമ്മയെയും അച്ഛനെയും ഒന്നും ഉള്‍പ്പെടുത്താതെ പുതിയ തലമുറകാരുടെ പേര് പറയൂ.

      Delete
  13. Replies
    1. നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും.ഇനിയും വരിക

      Delete