Friday, October 11, 2013

അനീതി

ഹാഷിമും സുലൈലയും കടന്നു വരുമ്പോള്‍ മൊയ്തീന്‍ ഹാജി വരാന്തയില്‍ തന്നെ ഉണ്ടായിരുന്നു.ഇവരെ കണ്ടത് കൊണ്ടോ എന്തോ ഹാജിയാര്‍  കൂടുതല്‍ ഗൌരവം പൂണ്ടു.ഭവ്യതയോടെ ഹാഷിമും സുലൈലയും ഹാജികരുകിലെത്തി.ഹാജി നീട്ടി ഒരു വിളി ആയിരുന്നു.

"മറിയുമ്മാ....."
അകത്തുനിന്നും മറിയുമ്മ വരാന്തയിലെക്കെത്തി.കണ്ണുകള്‍ സംസാരിചിരിക്കണം.മറിയുമ്മ സുലൈലയെ അകത്തേക്ക് കൊണ്ടുപോയി.ഹാജിയും ഹാഷിമും സംസാരിക്കുന്നത് സുലൈല കേള്‍ക്കരുതെന്നു ഹാജിക്ക് തോന്നിയിരിക്കാം.പിന്നെ കുറച്ചു സമയം ഹാജിയും ഹാഷിമും എന്തൊക്കെയോ സംസാരിച്ചു.ചില സമയത്ത് ഹാജിയുടെ ഒച്ച ഉയര്‍ന്നുവെങ്കിലും ആരും വരാന്തയിലേക്ക് വന്നില്ല.എന്താണ് സംസാരിക്കുന്നതെന്നും എന്തിനാണ് സംസാരം എന്നും വീട്ടിലുള്ളവര്‍ക്ക് അറിയാമായിരുന്നു.

സുലൈല വീടിന്റെ അകത്തു കയറിയിട്ടു കുറെ സമയം കഴിഞ്ഞും  മകള്‍ മുറിവിട്ടു പുറത്തുവന്നില്ല.അവള്‍ തന്നെ കണ്ടിരുന്നു എന്ന്  സുലൈല മനസ്സിലാക്കിയിരുന്നു.വരുമ്പോള്‍ ജനലരുകില്‍ അവള്‍ നില്‍ക്കുന്നത് കണ്ടതുമാണ്.എന്റെ  റബ്ബേ ..എന്റെ  കുട്ടി എന്നെ ഇത്രക്ക് വെറുത്തു പോയോ ?സുലൈലയുടെ മനസ്സില്‍ ആധി കയറി.അത് മനസ്സിലാക്കിയെന്നവണ്ണം മറിയുമ്മ മകളുടെ  മുറിയിലേക്ക്  സുലൈലയെ കയറ്റി വിട്ടു.ഉമ്മയെ കണ്ടിട്ടും സുഹാന വലിയ സന്തോഷമൊന്നും പ്രകടിപ്പിച്ചില്ല.ഒന്ന് ചിരിച്ചു.വരണ്ട ആ ചിരി സുലൈലയെ വീണ്ടും വിഷമത്തിലാക്കി.മകള്‍ക്കായി കൊണ്ട് വന്ന സാധനങ്ങള്‍ അവര്‍ മേശപുരത്തു വെച്ച് മകളുടെ അടുത്തെത്തി.

"എന്താ മോളെ ഇത് ..?"

"ഉപ്പയും ഇക്കയും  എല്ലാം എന്നെ പറ്റിക്കുകയായിരുന്നു അല്ലെ ?"

"അല്ല മോളെ ..ഇങ്ങിനെ സംഭവിച്ചു പോയി....അല്ലാതെ ..."

"അല്ല എനിക്കറിയാം ..എല്ലാവരും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാ ....അതോണ്ടാ ...എന്റെ സ്വപ്നങ്ങളും മോഹങ്ങളും തീര്‍ന്നു.അല്ല നിങ്ങളൊക്കെ ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി .."സുലൈലക്ക് ഉത്തരം മുട്ടി.

കുട്ടികളുടെ ഭാവി ആലോചിച്ചു ചെയ്തതാണ് .അവരും എല്ലാ കാര്യവും സമ്മതിച്ചതും ആണ്.പക്ഷെ ഇങ്ങിനാകുമെന്നു കരുതിയില്ല.എല്ലാം പടച്ചോന്റെ കളിയല്ലേ ...ഇവള്‍ക്ക് കീഴില്‍ ഇനി രണ്ടെണ്ണം കൂടി ഉണ്ട് ...അത് കൊണ്ട് കൂടുതല്‍ ഒന്നും ആലോചിച്ചുമില്ല.അവര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കും എന്ന് തോന്നി.നല്ല ആലോചന ആയതിനാല്‍  മകളെ നിര്‍ബന്ധിച്ചു കെട്ടിക്കുകയായിരുന്നു.

ഉപ്പ ഹാഷിം മുറിയിലേക്ക്  കയറിവരുന്നത് കണ്ടു സുഹാന മൌനം പൂണ്ടു.അയാളുടെ മുഖം ചുവന്നു തുടുത്തിരുന്നു.മൊയ്തീന്‍ ഉപൂപ്പയില്‍ നിന്നും കണക്കിന് കിട്ടിയിട്ടുണ്ട്.ഭാവം കണ്ടാല്‍ മനസിലാക്കാം.വന്നപാടെ അയാള്‍ മകള്‍ക്ക് നേരെ പൊട്ടിതെറിച്ചു.

"മര്യാദക്ക് അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞുകൊള്ളണം.നിന്റെ തോന്ന്യവാസം കാണിക്കുവാനുള്ള സ്ഥലമല്ല ഇത്.നല്ല നിലയിലാണെങ്കില്‍ നിനക്ക് എന്റെ വീട്ടില്‍ എന്നുമുള്ള സ്ഥാനം ഉണ്ട് .അല്ലെങ്കില്‍ ഇങ്ങിനെ ഒരു മകള്‍ ഇല്ല എന്ന് കരുതേണ്ടി വരും.പഠിച്ചില്ലെങ്കില്‍ എന്താടി കുഴപ്പം..നീ പഠിച്ചു ജോലി വാങ്ങി വേണോ ഇവിടുത്തെ കുടുംബങ്ങള്‍ കഴിയാന്‍ .."

"എന്നാലും ഉപ്പ ....എനിക്ക് പഠിക്കണം...പഠിക്കുന്നതില്‍ എന്താ പ്രശ്നം ?"

"നിന്റെ  ഇവിടുത്തെ ഈ അവസ്ഥയില്‍ എങ്ങിനാണ് മോളെ ....അതിനു കഴിയില്ല " അയാള്‍ ശാന്തമായി പറഞ്ഞു.

"ബുക്സ്‌ ഒക്കെ ഇവിടെ വരുത്തി പഠിക്കാമല്ലോ ?പരീക്ഷയൊക്കെ പിന്നെ എഴുതിയാല്‍ മതി...ക്ലാസ്സില്‍ പോകണം എന്നൊന്നുമില്ല. ആഴ്ചയില്‍ ഒരു ദിവസമോ മറ്റോ കൂട്ടുകാരികളുടെ വീട്ടില്‍ പോയാലും മതി.അല്ലെങ്കില്‍ അവര്‍ ഇവിടെ വരും.ബാക്കി കാര്യങ്ങള്‍ ഒക്കെ പ്രൊഫസ്സര്‍ അനന്തു സാര്‍ സഹായിക്കാമെന്നും പറഞ്ഞിട്ടുണ്ട് ...അവരുടെ കോളേജിന്റെ പ്രതീക്ഷയാ ഞാന്‍ ....ഉപ്പക്കും ഇല്ലേ മോളുടെ നേട്ടം കാണാനുള്ള കൊതി...."

"പറ്റില്ല ..നിന്റെ പഠിപ്പൊക്കെ അവസാനിച്ചു എന്ന് കരുതിയാല്‍ മതി.നിന്നെ പഠിപ്പിക്കാന്‍ ഇവിടുള്ളവര്‍ക്ക് താല്പര്യമില്ല.പിന്നെ എങ്ങിനെ ....?" അയാള്‍ക്ക് വീണ്ടും ദേഷ്യം വന്നു.

 "കല്യാണത്തിനു മുന്‍പ്  ഉപ്പയല്ലേ ........."

കൂടുതല്‍ എന്തെങ്കിലും സുഹാന പറയുന്നതുകൊണ്ട് ഹാഷിം കയ്യുയര്‍ത്തി തടഞ്ഞു .അവള്‍ പറയുന്നത് സത്യമാണ്.അവളോട്‌ പറഞ്ഞു നില്ക്കാന്‍ തന്റെ പക്കല്‍ ന്യായം ഇല്ല.അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .അത് സുഹാനയില്‍ നിന്നും മറക്കണമെന്ന് അയാള്‍ക്ക്‌ തോന്നിയിരിക്കാം  അത് കൊണ്ട്  പെട്ടെന്ന് തന്നെ സുലൈലയെയും വിളിച്ചു കൊണ്ട് പുറത്തേക്കിറങ്ങി

"നമ്മള്  പോവ്വാ " സുഹാന ഒന്നും പറഞ്ഞില്ല .അവര്‍ പോകുന്നത് ശ്രദ്ധിച്ചു പോലുമില്ല.

ഞാന്‍ അകപെട്ടിരിക്കുന്നത് വലിയൊരു ചതിയിലാണ് എന്നവല്ല് തോന്നി .എന്തൊക്കെയായിരുന്നു വിവാഹത്തിനു മുന്‍പ് ഉപ്പയും ഇക്കയും വീട്ടുകാരും സമ്മതിച്ചിരുന്നത്.കല്യാണം കഴിഞ്ഞാലും പഠിക്കാന്‍ വിടും .ആഗ്രഹമുള്ള അത്രയും പഠിപ്പിക്കാം എന്നൊക്കെ ..എല്ലാ ക്ലാസ്സിലും ഒന്നാമതായി തന്നെയാണ് ഇവിടം വരെ എത്തിയതും.സ്കൂളില്‍ നിന്നും ഇറങ്ങുമ്പോള്‍ അഭിമാനമായി റാങ്കും ഉണ്ടായിരുന്നു..കോളേജിലും അത് പലരും പ്രതീക്ഷിക്കുന്നുമുണ്ട്.

എന്നിട്ട് വിവാഹം കഴിഞ്ഞപ്പോള്‍ സല്കാരവും ബന്ധുവീട് സന്ദര്‍ശനവും ഒക്കെയായി കുറെ ദിവസങ്ങള്‍ പോയികിട്ടി.അതിനൊക്കെ അല്പം ശമനം ഉണ്ടായപ്പോള്‍ "ഇനി പുയ്യാപ്ല പോയിട്ട് കോളേജില്‍ പോയാല്‍ മതിയെന്ന്  "മൊയ്തീന്‍ ഹാജി എന്നാ ഉപ്പൂപ്പയില്‍ നിന്നും നിര്‍ദേശം വന്നപ്പോള്‍ ആരും അതിനെ എതിര്‍ക്കുവാന്‍ പോയില്ല.അദ്ദേഹം ആയിരുന്നു അവിടുത്തെ അവസാന വാക്ക്. ഇവിടുന്നു ഇതുവരെ പെണ്‍കുട്ടികള്‍ വിയര്‍പ്പൊഴുക്കി കുടുംബം പോറ്റിയിട്ടില്ല എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നതു തന്നെ  ഉദ്യെശിച്ചാണ്  എന്നത് മനസ്സിലായതുമില്ല.ഇക്കയില്‍ നിന്നും പഠനത്തെ കാര്യത്തെകുറിച്ച് നല്ല ഒരു സൂചനയും ഉണ്ടായതുമില്ല.ആ കാര്യം പറയുമ്പോള്‍ ഒക്കെ അയാള്‍ ഓരോരോ ഒഴിവുകഴിവുകള്‍ നിരത്തും.അയാള്‍ക്ക്‌ വേണ്ടത് നല്ല ഒരു കൂട്ടായിരുനില്ല ,നല്ല ഭാര്യ ആയിരുനില്ല അയാളുടെ കാമം തീര്‍ക്കുവാനുള്ള ഒരു പെണ്‍ശരീരം അത് മാത്രമായിരുന്നുവോ താന്‍.? പല രാത്രികളിലും അങ്ങിനെ തോന്നിയിട്ടുണ്ട്.ആവശ്യം കഴിഞ്ഞാല്‍ പിന്നെ അയാളുടെ കൂര്‍ക്കം വലി കേള്‍ക്കാം.ഉറക്കം വരാതെ എത്ര രാത്രികള്‍.ലീവും കഴിഞ്ഞു അയാള്‍ പോയി.ഇനി പഠിക്കാന്‍ പോകണം എന്നുറച്ചു ..,,,പക്ഷെ ഭാര്യക്ക് അയാളിലും കൂടുതല്‍ വിദ്യാഭ്യാസം ഉണ്ടാകുന്നത് അയാള്‍ ഇഷ്ടപെട്ടില്ല.മുടക്കുകള്‍ ഒക്കെ അയാളാണ് ഉണ്ടാക്കുന്നതെന്ന് പിന്നെ അറിഞ്ഞു.എന്നാലും കോളേജില്‍ പോകുവാന്‍ തന്നെ തുനിഞ്ഞു ...പക്ഷെ ഒരു ദിവസം എല്ലാം തകിടം മറിയുകയായിരുന്നു.തന്റെ സ്വപ്‌നങ്ങള്‍ ഒക്കെ പാഴാവുകയായിരുന്നു.

           മൂന്നു പെണ്‍മക്കള്‍ മാത്രമുള്ള ഉമ്മക്കും ഉപ്പക്കും മനസ്സില്‍ തീയായിരുന്നു.കോളേജില്‍ പോയി തുടങ്ങിയപ്പോള്‍  തന്നെ ആലോചനകള്‍ മൂത്തകുട്ടിയായ തനിക്ക് വന്നു കൊണ്ടിരുന്നു.പക്ഷെ പഠനം കഴിഞ്ഞു മാത്രമേ താന്‍  വിവാഹം ചെയ്യൂ എന്ന് തീര്‍ത്തു പറഞ്ഞപ്പോള്‍ കാളിയത് ഉപ്പയുടെയും ഉമ്മയുടെയും  മനസ്സായിരുന്നു.ഓരോരോ കുട്ടികളെ പറഞ്ഞയച്ചു കൊണ്ട് തന്റെ ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു സാധാരണകാരനായ ഉപ്പയുടെ തീരുമാനം.പക്ഷെ ഞാന്‍ കടുംപിടുത്തം പിടിച്ചപ്പോള്‍ ഉപ്പയും  കൂടി ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നോ ?ഇവര്‍ ഇനി എന്നെ പഠിക്കാന്‍ അയക്കില്ല എന്ന് ഉറപ്പായി കഴിഞ്ഞു.അല്ലെങ്കില്‍ തന്നെ എനിക്ക് എങ്ങിനെ പോകുവാന്‍ കഴിയും.ഇനി എന്റെ കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ അവള്‍ വീര്‍ത്തു വരുന്ന തന്റെ വയര്‍ തടവി.ഇപ്പോള്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്നു ആയിരം തവണ പറഞ്ഞതാണ് ..അതിനൊക്കെ പ്രതിവിധി താന്‍ എടുത്തിട്ടുണ്ടെന്ന് ഇക്ക പറഞ്ഞപ്പോള്‍ വിശ്വസിച്ചു.അറിയാത്ത ഒരു മേഖലയായത് കൊണ്ട് എന്താണെന്ന് ചോദിച്ചുമില്ല.  ഇപ്പോള്‍ എന്നെ പഠിക്കാന്‍ വിടാതിരിക്കുവാന്‍ ഇവരുടെ മുന്നില്‍ നൂറായിരം കാരണങ്ങള്‍ ഉണ്ട്.ഡോക്ടര്‍ പറഞ്ഞ ബെഡ് റസ്റ്റില്‍ തുടങ്ങുന്നു തടസ്സങ്ങള്‍ ,ഇനി അത് പോലെ ഒന്നോന്നായി വരും പല കാരണങ്ങള്‍ ,പ്രസവം വരെ.അത് കഴിഞ്ഞാല്‍ പിന്നെയും വരാന്‍ നില്‍ക്കുകയല്ലേ പല കാരണങ്ങള്‍.അത് കൊണ്ട് തന്റെ  വിദ്യാഭാസം തീര്‍ന്നു എന്ന് തീരുമാനിക്കാം.ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന കുടുംബം ആയിരുന്നെങ്കില്‍ ചെറിയൊരു പ്രതീക്ഷ ഉണ്ടാകുമായിരുന്നു.ഇവിടെ നിന്നും അതുണ്ടാകില്ല .,തീര്‍ച്ച

ഉപ്പയായിരുന്നു തന്നെ പഠിക്കുവാനും പഠിപ്പിക്കുവാനും കൂടുതല്‍ പ്രോല്സാഹിപ്പിചിരുന്നത്.ഇപ്പോള്‍ ഉപ്പയും തന്നെ കൈവിട്ടു.ഈ കുടുംബത്തെ എതിര്‍ത്താല്‍, തന്നെ സപ്പോര്‍ട്ട് ചെയ്‌താല്‍ ഇല്ലാതാകുന്നത് മകളുടെ ഈ ജീവിതമാണെന്ന് ഉപ്പക്കു നല്ലവണ്ണം അറിയാം.ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപെട്ടു ഗര്‍ഭിണിയായ മകളെ വീട്ടില്‍ കൊണ്ട് നിര്‍ത്തിയാല്‍ ഇല്ലാതാകുന്നത് ചിലപ്പോള്‍ മറ്റു രണ്ടു പെണ്‍കുട്ടികളുടെയും ജീവിതമാകും.  മക്കള്‍ക്ക്‌ നല്ലത് വരണം എന്ന് മാത്രം ചിന്തിക്കുന്ന ഉപ്പക്കു ഇത് മാത്രമേ ചെയ്യുവാന്‍ കഴിയൂ.പുറമേ ശാന്തത  ആണെങ്കിലും ആ മനസ്സില്‍ വലിയൊരു കടല്‍ ആര്‍ത്തിരബുന്നുണ്ട് ...അന്നേരം മനസ്സിലാക്കാന്‍ പറ്റാതെ പോയി.നിസ്സഹായതയുടെ
വല്ലാത്ത ഒരു അവസ്ഥ. ഉപ്പ നല്ലവണ്ണം വേദനിച്ചു ..അതല്ലേ കരഞ്ഞത് ..അല്ല ഞാന്‍ വേദനിപ്പിച്ചു..കരയിച്ചു

അവള്‍ ഫോണ്‍ എടുത്തു ഞെക്കി.മറുതലക്കല്‍ ഉപ്പയുടെ ആകാംഷ നിറഞ്ഞ സ്വരം..

"എന്താ മോളെ ...."

"ഉപ്പ ...ഉപ്പ എന്നെ ഓര്‍ത്തു മനസ്സ് വിഷമിക്കരുത് ....എല്ലാവരെയും വെറുപ്പിച്ചു എനിക്ക് പഠിക്കണ്ട ഉപ്പ....പഠിക്കണ്ട.....എനിക്ക് അത് വിധിച്ചിട്ടില്ല ....."

അവിടുന്ന് മറുപടി ഒന്നും ഉണ്ടായില്ല.എങ്കിലുംമകളെ കുറിച്ചുള്ള മോഹങ്ങള്‍ ,സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ന്ന നിസ്സഹായനായ മനുഷ്യന്റെ തേങ്ങല്‍ കാതില്‍ വന്നഞ്ഞപ്പോള്‍ എങ്ങലോടെ സുഹാന ഫോണ്‍ കട്ട്‌ ചെയ്ത് കട്ടിലിലേക്ക് മറിഞ്ഞു .പ്രതീക്ഷകള്‍ നഷ്ട്ടപെട്ട അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു..സമൂഹത്തില്‍ വിദ്യാഭ്യാസം എല്ലാവര്ക്കും ഉണ്ടാകണം എന്ന് എല്ലാവരും ഒരു പോലെ ചിന്തിക്കാത്ത കാലത്തോളം അനേകം സുഹാനകള്‍ ഈ ലോകത്തില്‍ ഇനിയുമുണ്ടാകുമെന്നു അവള്‍ക്കു തോന്നി.ഒരിക്കലും പുറത്തു വരില്ലെന്ന്  സ്വയം തീരുമാനിച്ചു മതത്തിന്റെ പേരും പറഞ്ഞു ഇത്തരം അസംബന്ധ ചട്ടകൂടുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന ഇടുങ്ങിയ മനോഗതിക്കാരെ അവള്‍ ശപിച്ചു .കഥ -പ്രമോദ്‌ കുമാര്‍ കെ.പി

ചിത്രങ്ങള്‍ :ബഷീര്‍ ഹാര്‍ട്ട്‌ &ലവ്
                   പ്രിന്‍സ് ,തങ്കച്ചന്‍ ,സുനില്‍ ബാബു (കേരള വാട്ടര്‍ കളര്‍ സോസേറ്റി )

18 comments:

 1. കല്യാണത്തിലും യുദ്ധത്തിലും...........!!

  ReplyDelete
  Replies
  1. കല്യാണം യുദ്ധം ആക്കെണ്ടിവരുന്ന ചിലര്‍ .....

   Delete
 2. സിബി ഇലവുപാലംOctober 11, 2013 at 7:33 PM

  നല്ല രചനാരീതി... നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍...

  ReplyDelete
  Replies
  1. നന്ദി സിബി ഭായ് ....ഈ പ്രോല്സാഹനത്തിനു ..

   Delete
 3. പല മനസ്സുകളിലും എരിയുന്ന തീ

  ReplyDelete
  Replies
  1. പല മനസ്സിലും തീയാണ് ..മതം മനുഷ്യനെ പിടിമുറുക്കുമ്പോള്‍ ഉണ്ടാകുന്ന കനല്‍

   Delete
 4. തലശേരി ബിരിയാണി കണ്ടപ്പോള്‍ കൊതി തോന്നിപ്പോയി, പ്രമോദ് ഭായ്.
  കഥയെപ്പറ്റി> നല്ലത് എന്നത്തേയും പോലെ. !!

  ReplyDelete
  Replies
  1. എത്ര കഴിച്ചിട്ടു തലശ്ശേരി ബിരിയാണി അതൊരു മടുക്കാത്ത സത്യമാണ്.നന്ദി

   Delete
 5. വിവാഹത്തോടെപാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന ധാരാളം കൂട്ടുകാരികള്‍ ഉണ്ടെനിക്കും...

  നന്നായി എഴുതി...,

  ആശംസകള്‍

  ReplyDelete
  Replies
  1. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...എന്റെ കൂട്ടുകാരിയുടെ ഒരു ദുരവസ്ഥ ആണിത്.അത്ഗ് കൊണ്ട് തന്നെ അവര്‍ അവരുടെ മക്കള്‍ക്ക്‌ നല്ല പടിപ്പു വേണം എന്ന് ആഗ്രഹിക്കുന്നു.അത് നിറവേറ്റുന്നു

   Delete
 6. ഞാന്‍ മുന്‍പേ ലൈക്‌ തന്നിരുന്നു പ്രമോദേട്ടാ

  ReplyDelete
  Replies
  1. സന്തോഷം ..ഇനിയും വരിക

   Delete
 7. നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍...
  സമൂഹത്തില്‍ വിദ്യാഭ്യാസം എല്ലാവര്ക്കും ഉണ്ടാകണം എന്ന് എല്ലാവരും ഒരു പോലെ ചിന്തിക്കാത്ത കാലത്തോളം അനേകം സുഹാനകള്‍ ഈ ലോകത്തില്‍ ഇനിയു........

  ReplyDelete
  Replies
  1. ഞാന്‍ അറിയുന്ന ഒരു കുട്ടിയുടെ അവസ്ഥ ഞാന്‍ കണ്ടതാണ് .....അത്തരം സുഹാനകള്‍ ഇനി ഉണ്ടാകതെയിരിക്കട്ടെ.പണവും മറ്റു എല്ലാ സൌകര്യവും ഉണ്ടായിട്ടും പഠിക്കാന്‍ കഴിയാത്തവര്‍

   Delete
 8. നന്നായിരിക്കുന്നു രചന
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ,,തങ്കപ്പന്‍ ചേട്ടന്‍

   Delete
 9. പഠനം ഉപേക്ഷിക്കേണ്ടിവരുന്നത് ഒരു തരത്തിൽ
  ഒരു വ്യക്തി വികാസം തളച്ചിടുന്നതിന് തുല്ല്യമാണ്

  ReplyDelete
  Replies
  1. ഒരു വ്യക്തിയെ ഇല്ലാതാക്കുന്നു ചിലര്‍ ഇതിലൂടെ .......കുറെ മുരടിച്ചുപോയ മനസ്സുകളുടെ കലപിലകള്‍ അത്രതന്നെ....നേരെ ആകുമായിരിക്കും

   Delete