Saturday, May 4, 2013

മുന ഒടിഞ്ഞ എന്റെ അഹങ്കാരംപണ്ട് ഒരു കാലം ഉണ്ടായിരുന്നു .നാട്ടില്‍ കൈ എഴുത്ത് മാസികയിലൂടെ നല്ല എഴുത്ത് കാരന്‍ എന്ന് പേരെടുത്തു നില്‍ക്കുന്ന സമയം..അതിന്റെ ചെറിയ ഒരു അഹങ്കാരവും ഉണ്ടായിരുന്നു.എന്റെ കഥയ്ക്ക് അച്ചടി മഷി പുരളാന്‍ വേണ്ടിയുള്ളതായി പിന്നത്തെ ആഗ്രഹം. .മനോരമ,മാതൃഭൂമി ,കഥ തുടങ്ങിയവ ഞാന്‍ കൊള്ളില്ല എന്ന് തീരുമാനിച്ചപ്പോള്‍ പിന്നെ കോളജ്‌ മാഗസിന്‍ ആയി നോട്ടം.എഡിറ്റര്‍ ആണെങ്കില്‍ ഉറ്റ ചങ്ങാതി.എങ്ങിനെ എങ്കിലും പിന്‍ വാതിലിലൂടെ കയറി കഥ ചേര്‍ക്കാം.ഉറപ്പുണ്ട് 

എന്റെ കഥ വാങ്ങി അവന്‍ ഡയറിയില്‍ വെച്ചു.പല ദിവസം നോക്കിയപ്പോളും അത് അവന്റെ ഡയറിയില്‍ വിശ്രമിക്കുന്നു.എഡിറ്റോറിയല്‍ ടാബിളില്‍ എത്തിയിട്ടില്ല..എഡിറ്റോറിയല്‍ ബോര്‍ഡ്‌ ഒക്കെ എന്റെ ചങ്ങാതിമാര്‍.എന്നിട്ടും എനിക്ക് ഒരു പരിഗണനയും ഇല്ല .മനസ്സ് മടുത്തു.മാഗസിന്‍ ഇറങ്ങുന്നതിന്റെ തലേ ദിവസം മനോരമയില്‍ എന്റെ കഥ വന്നു."സ്വന്തം ആയാല്‍ എന്ത് ബന്ദ്‌ "എന്നാ പേരില്‍ ...

മനസ്സ് തണുത്തു.ഇനി ആര്‍ക്കു വേണം നിന്റെ കോളേജ്‌ മാഗസിനെന്നു കൂട്ടുകാരനോട് ചോദിക്കണം.അംഗങ്ങളോടും ചോദിക്കണം ..കോളേജില്‍ ഷൈന്‍ ചെയ്യണം.
പിറ്റേന്ന് മനോരമ എടുത്തു അവന്റെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ പോയ എനിക്ക് കിട്ടിയത് അവന്റെ സമ്മാനമായി കോളേജ്‌ മാഗസിനെ ആയിരുന്നു .അതായത് പ്രകാശ നം ചെയ്യുന്നതിന് മുന്‍പേ അവന്‍ തരുന്ന സമ്മാനം.നെഞ്ചു വിരിച്ചു കൊണ്ട് മനോരമ അവനെയും ഏല്പിച്ചു.മാഗസിന്‍ തുറന്ന ഞാന്‍ ഞെട്ടി. എന്റെ കഥ ആദ്യം...കൂടാതെ മനോഹരമായ ഫോട്ടോയും എന്നെ പറ്റിയുള്ള വിവരണങ്ങളും ..

പുറത്തു തട്ടി കൊണ്ട് അവന്‍ പറഞ്ഞു "ആള്‍ക്കാര്‍ ഉണ്ടെന്നു കരുതി അവസരങ്ങള്‍ ചോദിച്ചു വാങ്ങരുത് ,കഴിവുണ്ടെങ്കില്‍ അത് താനെവരും.നിന്റെ ആക്രാന്തം കണ്ടത് കൊണ്ട് ഞങ്ങള്‍ നിന്നില്‍ നിന്നും കാര്യം ഒളിക്കുക ആയിരുന്നു ..പക്ഷെ നിനക്ക് കഴിവ് ഉണ്ടെന്നു ഇപ്പോള്‍ നമുക്ക് മനസ്സിലായി."

..യൂസഫ്‌ എന്നാ ആ ചങ്ങാതി പറഞ്ഞത് ഇന്നും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.എന്റെ അഹങ്കാരത്തിന്റെ മുന ഓടിച്ചത് അവനാണ് .പിന്നെ ഞാന്‍ എന്റെ കഥകള്‍ അര്‍ഹത ഉള്ള സ്ഥലത്ത് മാത്രം കൊടുത്തു,.അതിന്റെ ഫലവും ഉണ്ടായി .അങ്ങിനെ ഞാനും നിങ്ങളില്‍ ഒരാളായി.
ഇപ്പോള്‍ എഴുതുന്ന എല്ലാവര്ക്കും പ്രത്യേകിച്ചു യുവാക്കള്‍ക്ക് അവസരങ്ങളുടെ പ്രളയം ആണ് ..എത്ര എത്ര ഗ്രൂപ്പുകള്‍ .എവിടെയും എഴുതാം..മനോരമ വായിക്കുന്നതിലും കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുന്നു .അഭിപ്രായം പറയുന്നു .. 

ആര്‍ക്കും എന്നെ പോലെ വളഞ്ഞ വഴികള്‍ നോക്കേണ്ടതില്ല ഈ കാലത്ത് ശ്രദ്ധിക്കപെടാന്‍ ....പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ക്ക് നന്ദിഫോട്ടോ കടപ്പാട് :നമ്മുടെ തലശ്ശേരി 

3 comments:

 1. ഈ അക്ഷരങ്ങളുടെ സ്റ്റൈല്‍ കണ്ണിനു അല്പം ബുദ്ധിമുട്ടുണ്ടാക്കുന്നു ..മാറ്റിയാല്‍ നന്നായിരിക്കും

  എഴുത്ത് നന്നാവുന്നു ..ആശംസകള്‍

  ReplyDelete
 2. പ്രമോദ് ഭായ് നിങ്ങളുടെ ബ്ലോഗിലെ ബാക്ക് ഗ്രൌണ്ട് വായനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു ... വെളുത്ത പ്രതലത്തിൽ കറുപ്പ് എന്ന രീതിയിൽ അത് ഒന്ന് മാറ്റി ഡിസൈൻ ചെയ്യൂ .ഞാനൊന്നും ഒരു മാസികക്കും അയക്കാൻ ശ്രമിച്ചിട്ട് പോലുമില്ല .... അപകർഷത , ഇത് പ്രസിദ്ധീകരിക്കാൻ മാത്രം ഒന്നും ഇല്ല എന്ന തോന്നൽ . ആദ്യം നല്ല ഒന്നു എഴുതട്ടെ എന്നിട്ട് നോക്കാം അല്ലെ ? അല്ലെങ്കി തന്നെ ഒരു റ്റൈം പാസ്സാനു നമ്മക്ക് എഴുത്ത് . അത്ര തന്നെ .
  a few seconds ago · Edited · Like

  ReplyDelete
 3. പ്രിയപ്പെട്ട ദീപ ,ശിഹാബ്‌
  എനിക്ക് ഇതിന്റെ സാങ്കേതിക വശങ്ങള്‍ അത്രയ്ക്ക് പിടിയില്ല.അവസാനത്തെ രണ്ടു പോസ്റ്റുകള്‍ അങ്ങിനെ വന്നതായി കാണുന്നു.ഈ രണ്ടു പോസ്റ്റ്‌ ആണോ പറയുന്നത് ..അതോ മൊത്തം മാറ്റണമോ ?എങ്കില്‍ സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വരും ..ശ്രമിക്കുന്നു

  ReplyDelete