Tuesday, March 12, 2013

കല്യാണം

വണ്ടിയില്‍ ഓഫീസിലെ അധികം പേരും ഉണ്ട് ,ചിലര്‍ക്ക് വരാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് ഒഴിഞ്ഞു മാറി എന്ന് മാത്രം .കാരണം ഇത് ഒരു കല്യാണത്തിന് പങ്കെടുക്കുക എന്നത് മാത്രം അല്ല ഒരു ഔട്ടിംഗ് കൂടിയാണ് എല്ലാവരും ഉദ്ദേശിച്ചത് .ബംഗ്ലൂര്‍ കഴിഞ്ഞു ഹൊസൂര്‍ എന്ന സ്ഥലത്തു ആണ് വിവേകിന്റെ വീട് .തമിള്‍നാടാണ് .കര്‍ണാടകയുടെ ബോര്ഡര്‍ ആണ് പോലും .പോകുന്ന വഴിയില്‍ മൈസൂറും ബംഗ്ലൂര്‍ ഒക്കെ കറങ്ങി .പലരും ആദ്യമായിട്ടാണ് കേരളം വിട്ടു പോകുന്നത് തന്നെ.യാന്ത്രികമായ ജീവിതത്തിനിടയില്‍ സമയം,കാലം ,പണം ഒക്കെ വലിയൊരു പ്രശ്നം ആണ്. അടുപ്പിച്ചു മൂന്നു നാല് ദിവസം ഓഫീസ് അവധി ആയതിനാല്‍ എല്ലാവര്ക്കും വലിയ ഉത്സാഹം ആയി.അത് പ്രകാരം പ്ലാനിംഗ് ഒക്കെ നന്നായി നടന്നു.. ഇന്ന് വൈകുന്നേരത്തോടെ അവന്റെ വീട്ടില്‍ എത്തും.നാളെയാണ് കല്യാണം ,അവന്റെ തങ്കച്ചിയുടേത് .ഇനിയും ഒന്ന് കൂടി ഇവിടെ വരേണ്ടി വരും ..തങ്കച്ചിയുടെ വിവാഹം കഴിയാനാണ് വിവേകിന്റെ കാത്തിരിപ്പ്.

എല്ലാവരും നല്ല മൂഡില്‍ ആണ് യാത്ര ചെയ്യുന്നത് .നല്ലവണ്ണം എന്ജോയ്‌ ചെയ്യുന്നുണ്ട്.കാരണം ഓഫീസിലെ തിരക്കിലും മറ്റും പെട്ട് ഉലഞ്ഞ മനസ്സിന് അല്പം ഒരു ഫ്രീ കിട്ടിയതുകൊണ്ട് എല്ലാവര്ക്കും നല്ല സന്തോഷം ആണ്.യാത്രയില്‍ ഉടനീളം അത് പ്രകടമായി. രണ്ടു ദിവസം കഴിഞ്ഞാല്‍ വീണ്ടും കൂട്ടലുകളുടെയും കിഴിക്കലുകളുടെയും നടുവില്‍ ചെന്ന് വീഴും.അത് കൊണ്ട് തന്നെ ഓരോരുത്തരും ആവുന്നത്ര അര്മാദി ക്കുകയാണ്.യുവാക്കളുടെ എല്ലാ തരികിട പരിപാടിയും ഒപ്പമുണ്ട്.ആദ്യം ഫാമിലി ട്രിപ്പ്‌ ആയിരുന്നു പ്ലാന്‍ ചെയ്തത് ..പിന്നെ ഓരോരോ കാരണങ്ങള്‍ കൊണ്ട് അവരെ ഒക്കെ ഒഴിവാക്കേണ്ടി വന്നു.അത് കൂടുതല്‍ നന്നായി എന്ന് തോന്നി.ഒന്നിനും ഒരു മറ വേണ്ടല്ലോ .

വൈകുന്നേരത്തോടെ വിവേകിന്റെ വീട്ടില്‍ എത്തി.നല്ല സ്വീകരണം ആയിരുന്നു.ഒരു കല്യാണ വീടിന്റെ എല്ലാ ഒരുക്കങ്ങളും അവിടെ  ഉണ്ടായിരുന്നു.നമ്മളില്‍ നിന്നും വെത്യസ്തമായ പലതും .അവരുടെ വീട്ടിലെ ആദ്യത്തെ കല്യാണം ആയത് കൊണ്ട് അതിന്റെ ഒരു ഒരുക്കവും താളവും ഉണ്ടായിരുന്നു...ഒക്കെയും വളരെ ആകാംഷയോടെ കണ്ടു നിന്നു.അവരുടെ പരിചയക്കാരും അയല്‍ക്കാരും കൂട്ടുകാരും  ഒക്കെ അവിടെ ഉണ്ട് .എന്തൊക്കെയോ വെത്യസ്ഥമായ ചടങ്ങുകള്‍ ...എല്ലാറ്റിനും നമ്മ്ല്‍ക്കിടയില്‍ ഒരു പുതുമ ഉണ്ടായിരുന്നു.രാത്രി വൈകി അവന്റെ കൂട്ടുകാരുടെ വക സല്‍ക്കാരവും ..അതോടെ അവന്റെ കൂട്ടുകാരും നമ്മളുടെ കൂട്ടുകാര്‍ ആയി.പിന്നെ ഏതോ ഒരു ഹോട്ടലില്‍ അന്തിഉറക്കം .

പിറ്റേന്ന് നേരെ കല്യാണം നടക്കുന്ന ഹാളിലേക്കാണ് കൊണ്ടുപോയത്.എല്ലാവരും നല്ല ഉള്സാഹത്തിലാണ്.എല്ലാറ്റിനും ഒരു പുതുമ.ചിലത് നമ്മള്‍ക്ക് തമാശയായി തോന്നിയെങ്കിലും അവരുടെ രീതിയും ആചാരവും ഒക്കെ നല്ലവണ്ണം പിടിച്ചു.കല്യാണത്തിന്റെ  വേറിട്ടൊരു തമിള്‍ സംഗീതം അവിടെആകെ അലയടിച്ചുയരുന്നു.മുഹുര്‍ത്തസമയം അടുത്തു കൊണ്ടിരുന്നു..ചെറുക്കനും കുടുംബവും വാദ്യമേളയുടെ അകമ്പടിയോടെ എത്തി.അവരൊക്കെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു.

പയ്യനെ ആരോ വേദിയിലേക്ക് ആനയിച്ചു.കൂടെയുള്ള ചിലര്‍ ഒക്കെ കൂടെ മണ്ഡപത്തിലേക്ക് കയറി.പെണ്ണിന്റെ വരവിനു വേണ്ടി കാത്തു .മുഹുര്‍ത്ത സമയം ആയിട്ടും പെണ്ണ് വന്നില്ല..ആള്‍ക്കാര്കിടയില്‍ കുശുകുശുപ്പു. തുടങ്ങി.പെണ്ണിന്റെ ആള്‍ക്കാര്‍ തമ്മില്‍ എന്തൊക്കെയോ ചര്‍ച്ചകള്‍ .വിളറി വെളുത്തു വിവേക്‌  വന്നു .നമ്മള്‍ ഓടി അവന്റെ അടുത്തെത്തി.
"എന്താ വിവേക്‌  കാര്യം ?"
"അവള്‍ ചതിച്ചു ...അവള്‍ ഓടിപോയി ....അവള്‍ എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവളുടെ ആഗ്രഹം നടത്തിയേനെ ....."അവന്‍ വിങ്ങി പൊട്ടി .നമ്മള്‍ ആശ്വസിപ്പിച്ചു.

മണ്ഡപത്തിനു അരികില്‍ രണ്ടു കൂട്ടരുടെയും കശപിശ .വാക്കുകള്‍ വേറെ വഴിക്ക് പോകുന്നു.ഒച്ച കൂടുന്നു.
വിവേകിന്റെ  അമ്മയുടെ കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ നിലത്ത് തളര്‍ന്നു വീണ അവന്റെ അച്ഛന്‍..ആള്‍ക്കാര്‍ താങ്ങിയെടുത്തു വേഗം തന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി.വിവേകിനെയും   കൂട്ടി നമ്മളും പിറകെ വിട്ടു. .ചെറുക്കനും കൂട്ടരും  ഒക്കെ ആ കുടുംബത്തെ ശപിച്ചു കൊണ്ട് പിരിഞ്ഞു തുടങ്ങി ...പിന്നെ ആള്‍ക്കാര്‍ ഓരോന്നായി.

മടക്കയാത്ര ഒരു മരണ വീട്ടില്‍ നിന്നും എന്നപോലെ ആയിരുന്നു.ആരും സംസാരിച്ചില്ല .എന്ത് പറയാന്‍.ഒരു മൂകത അവിടെ  ആകെ തളം കെട്ടി നിന്നു.അപ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു.ഞാനും ഇതെപോലത്തെ വലിയ ഒരു തെറ്റ് ചെയ്ത ആളല്ലേ ..ഇതെപോലത്തെ ഒരു രംഗം അവിടെയും അന്ന് ഉണ്ടായി കാണില്ലേ? കല്യാണതലേന്ന് പെണ്ണിനെയും അടിച്ചു മാറ്റി കൊണ്ട് നാടുവിടുക.പിന്നെ രജിസ്റ്റര്‍ വിവാഹം .ഇന്നുവരെ പിന്നെ ആ വഴിക്ക് പോയില്ല .അവളുടെ വീട്ടില്‍ വലിയ കോലാഹലം ഒക്കെ നടന്നു.ഇതുപോലെ തന്നെ ...അവളുടെ അമ്മ ആ ഷോക്കില്‍ നിന്നും പിന്മാറാന്‍ കുറെ സമയം എടുത്തു എന്നൊക്കെ അറിഞ്ഞു.പക്ഷെ ഞങ്ങള്‍ പോയില്ല .അവള്‍ വന്നാല്‍ കൊന്നുകളയും എന്ന് പറഞ്ഞത് കൊണ്ട് അവളെയും അയച്ചില്ല..ആ കുടുംബത്തില്‍ നിന്നും അവള്‍ പുറത്തായി കഴിഞ്ഞിരുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ ഭാഗത്ത്‌ നിന്നും അയവുണ്ടായില്ല.പിന്നെ അതുമായി എല്ലാവരും പോരുത്തപെട്ടു.

ഇപ്പോള്‍ നേരിട്ട് അത്തരം ഒരു രംഗത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നു.എത്ര ഭീകരം ആണ് അതെന്നു മനസ്സിലാകുന്നു.ഒരു കുടുംബം തല കുനിച്ചിരിക്കുന്നു,അല്ല കുനിയെണ്ടി വന്നിരിക്കുന്നു.സ്വന്തം കുഞ്ഞിനാല്‍ ...അന്ന് അവളുടെ കുടുംബവും ഇതേപോലെ നാട്ടുകാരാല്‍ അപമാനിക്കപെട്ടിരിക്കില്ലേ ?അന്നേരം എത്രപേര്‍ എന്നെ ശപിചിരിക്കും.എത്ര പേര്‍ അവളെ ..?അവളെ സ്നേഹിച്ചവരെയൊക്കെ അവള്‍ ശത്രുക്കള്‍ ആക്കിയില്ലേ ?അവള്‍ ആ കുടുംബത്തില്‍ വലിയ ഒരു പോറല്‍ അല്ലെ ഉണ്ടാക്കിയത്.?

അന്ന് പ്രണയം ആയിരുന്നു വിജയിക്കേണ്ടത് എന്ന് തോന്നി.മറ്റുള്ളവരെ കുറിച്ച് അവരുടെ വിഷമത്തെകുറിച്ച് ഒന്നും ചിന്തിച്ചില്ല..ഇപ്പോള്‍ എല്ലാം മനസ്സിലായി .ഞാന്‍ ചെയ്ത തെറ്റ് എത്ര വലുതാണെന്ന് .ഇനി വയ്യ ..അവര്‍ കൊന്നാലും സാരമില്ല .അവിടെ പോകണം .നാട്ടില്‍ എത്തിയാല്‍ ഉടനെ പോകണം അവളെയും കൂട്ടി അവരുടെ അടുത്തേക്ക് ...അവര്‍ ജീവിക്കുവാന്‍ വിട്ടാല്‍ ആ കാലുകളില്‍ കെട്ടിപിടിച്ചു മാപ്പിരക്കണം ..തെറ്റുകള്‍ ക്ഷമിക്കുവാന്‍  അപേക്ഷിക്കണം ..പിന്നെ അവരെ സ്നേഹിച്ചു സ്നേഹിച്ചു അവളെ അവരുടെ കുട്ടിയായി മടക്കികൊടുക്കണം .എന്നാല്‍ മാത്രമേ ദൈവം സ്വസ്ത്വതയോടെ ജീവിക്കുവാന്‍ എന്നെ അനുവദിക്കൂ ..

കഥ :പ്രമോദ്‌ കുമാര്‍.കെ.പി


13 comments:

 1. ഓരോ ആംഗിളില്‍ നിന്ന് നോക്കുമ്പോള്‍ ജീവിതത്തിലെ തെറ്റും ശരിയും മാരുവരുന്നു. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റാകുന്നു. നന്നായി എഴുതി . ആശംസാസ്

  ReplyDelete
  Replies
  1. നന്ദി അബ്സര്‍ക്ക ..ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു

   Delete
 2. ഒരുകാലത്തെ ശരി, പില്‍ക്കാലത്ത്‌ തെറ്റാകുന്നുവോ?

  ReplyDelete
  Replies
  1. അത് അങ്ങിനെ ആണല്ലോ ?നമ്മള്‍ നമ്മുടെ കാര്യം മാത്രം നോക്കുന്ന ഈ സമൂഹത്തില്‍ പലതും മനസ്സിലാക്കുവാന്‍ വൈകും

   Delete
 3. ജീവിത യാത്രകൾ അല്ലേ

  ആശംസകൾ

  ReplyDelete
 4. ഈ യാത്രയില്‍ നമ്മള്‍ എന്തൊക്കെ കാണണം

  ReplyDelete
 5. എന്ത് പറയണമെന് അറിയില്ല. ആശംസകള്‍ .... :)

  ReplyDelete
 6. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റാകുന്നു.

  ReplyDelete
 7. ജീവിതത്തിലെ തെറ്റും ശരികളും പലര്ക്കും പല വിധത്തിൽ ആവും. എന്നാൽ ചിലര് മനപ്പൂർവം നന്മക്കു പകരം തിന്മ തിരഞ്ഞെടുക്കും
  ആശംസകൾ

  ReplyDelete
 8. പ്രമോദ്‌, കഥ വളരെ നന്നായി. ആത്മ കഥാംശ മുണ്ടെന്ന് തോന്നി--

  പിന്നെ, എനിക്ക് തോന്നിയത് ഈ "നമ്മള്‍" എന്നത് ചിലയിടത്തില്‍ മാറ്റി ഞങ്ങള്‍ എന്നാക്കിയാല്‍ കുറച്ചുകൂടി നന്നാവില്ലേ? നമ്മുടെ നാട്ടില്‍ അങ്ങനെയാണ് പറയുന്നതെങ്കില്‍ കൂടി. ചില കഥകളില്‍ അങ്ങനെ തോന്നി.
  എന്തായാലും വളരെ മനോഹരമാണ് പ്രമോദിന്‍റെ എഴുത്ത്. ആശംസകള്‍

  ReplyDelete
 9. അനിയേച്ചി പറഞ്ഞത് പലരും ഉപദേശിച്ചതാണ് ..എഴുതും മുന്‍പേ വിചാരിക്കും അങ്ങിനെ ആക്കണം എന്ന് ..പക്ഷെ എഴുതി വരുമ്പോള്‍ ച്ചുട്ടയിലെ ശീലം കടന്നു വരുന്നു

  ReplyDelete
 10. തിരുവാതിര കളികണ്ട എല്ലാ കൂട്ടുകാര്‍ക്കും നന്ദി

  ReplyDelete