Sunday, March 10, 2013

പീഡനം

 വനിതാ ദിനത്തില്‍ ടൌണ്‍ ഹാളില്‍ വലിയ ഒരു ചര്‍ച്ച നടക്കുകയാണ് . വിഷയം "സമൂഹത്തില്‍ സ്ത്രീപീഡനം എങ്ങിനെ ഇല്ലാതാക്കാം ". ഏതോ ഒരു ചെറിയ സംഘടനയാണ് പിന്നില്‍ .അത് കൊണ്ട് തന്നെ  വലിയ ഒരു കാണികള്‍ കേള്‍വിക്കാര്‍ ഒന്നും ഇല്ല . പ്രാസംഗികരും അത്ര പോപ്പുലര്‍ അല്ല എങ്കിലും വാ തുറക്കുന്നതില്‍ എല്ലാവരും നല്ല ഫോമിലാണ് . ഇന്നത്തെ സമൂഹത്തില്‍ സ്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒക്കെ എല്ലാവരും  വാ തോരാതെ പ്രസംഗിക്കുന്നുണ്ട് . ശുഷ്കമായ സദസ്സാനെങ്കിലും അവരുടെ ആവേശത്തിനു കുറവൊന്നുമില്ല .ചിലത് കേട്ട് കാണികള്‍ കയ്യടിക്കുന്നുമുണ്ട് .അവര്‍ക്ക് അതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ .  കുറെ പേര്‍ വിശ്രമ സ്ഥലം കിട്ടിയതുപോലെ കിടന്നുറങ്ങുന്നു ,ചിലര്‍ തമ്മില്‍ തമാശകള്‍ പറഞ്ഞു പൊട്ടിചിരിക്കുന്നു. കുറെ കുട്ടികള്‍ അവിടെയൊക്കെ  ഓടി കളിക്കുന്നു.ശബുദം ഉണ്ടാക്കുന്നു.

പെട്ടെന്ന് സദസ്സ് നിശബദം ... പ്രസംഗിച്ചു കൊണ്ടിരുന്ന ഒരാള്‍  ആള്‍ക്കാരെ കയ്യിലെടുത്തു കഴിഞ്ഞു. ഉറക്കം തൂങ്ങിയവര്‍ വരെ അയാളുടെ വാക്കുകള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി . അയാള്‍ വര്‍ത്തമാന കാലത്തിലെ പീഡനങ്ങള്‍ അക്ക്മിട്ടും അതുണ്ടായ സാഹചര്യങ്ങളെ കുറിച്ചും വിവരിച്ചു . ഒരുതരം മാസ്മരിക ശക്തിയുണ്ടായിരുന്നു അയാളുടെ വാക്കുകള്‍ക്കു മുഴുവനായും .. കാണികളെ പിടിച്ചിരുത്തുന്നതില്‍......
"അത് കൊണ്ട് സഹോദരി സഹോദരന്മാരെ നമ്മള്‍ പുതിയ ഒരു സമൂഹം വാര്‍ത്തെടുക്കുവാന്‍ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണം .അത്  നമ്മള്‍ ഓരോരുത്തരും നമ്മളുടെ വീട്ടില്‍ നിന്നും തുടങ്ങണം ,നമ്മുടെ കുട്ടികളെ നല്ല നല്ല  കാര്യങ്ങള്‍ പറഞ്ഞു കൊടുത്ത് അവന്‍ നേര്‍വഴിക്കു പോകുവാനുള്ള സാഹചര്യം ഒരുക്കണം . സ്ത്രീകളെ ബഹുമാനിക്കുവാന്‍ പഠിപ്പിക്കണം ശീലിപ്പിക്കണം . സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രാധാന്യം പറഞ്ഞു കൊടുക്കണം .അവരെ ഉപദ്രവിക്കരുത് .അവര്‍ അമ്മ ആണ് ,സഹോദരിയാണ് ,സ്നേഹം ആണ് .............. ...അയാള്‍ കസറൂകയാണ്  .
ഇപ്പോള്‍ ആണ്  ചര്‍ച്ചക്ക് ഒരു ഉഷാര്‍ വന്നത് .ഒരു പുതുമുഖം ആണ് ...ആര്‍ക്കും അത്ര പരിചയവും ഇല്ല ,എങ്കിലും അയാള്‍ സദസ്സിനെ കയ്യിലെടുത്തത് സംഘാടകര്‍ക്ക് വലിയൊരു ആശ്വാസം ആയി.

ചര്‍ച്ചകളും  മറ്റും പിരിഞ്ഞു.സംഘാടകരില്‍ നിന്നും വണ്ടികൂലി വാങ്ങി അയാള്‍ യാത്ര തിരിച്ചു . തിങ്ങി നിറഞ്ഞ ബസ്സില്‍, യാത്രക്കിടയില്‍ അയാള്‍ സ്ത്രീ ശരീരത്തില്‍ മുട്ടിയുരുമ്മി  നിന്നു. അപ്പോള്‍ അയാളുടെ  കൈകള്‍ തിരഞ്ഞു കൊണ്ടിരുന്നത് സ്ത്രീ ശരീരത്തിലെ രഹസ്യഭാഗങ്ങള്‍ ആയിരുന്നു.

കഥ :പ്രമോദ്‌ കുമാര്‍.കെ പി

4 comments:


  1. അത് കൊണ്ട് സഹോദരി സഹോദരന്മാരെ നമ്മള്‍ പുതിയ ഒരു സമൂഹം വാര്‍ത്തെടുക്കുവാന്‍ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണം .അത് നമ്മള്‍ ഓരോരുത്തരും നമ്മളുടെ വീട്ടില്‍ നിന്നും തുടങ്ങണം ,നമ്മുടെ കുട്ടികളെ നല്ല നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുത്ത് അവന്‍ നേര്‍വഴിക്കു പോകുവാനുള്ള സാഹചര്യം ഒരുക്കണം . സ്ത്രീകളെ ബഹുമാനിക്കുവാന്‍ പഠിപ്പിക്കണം ശീലിപ്പിക്കണം . സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രാധാന്യം പറഞ്ഞു കൊടുക്കണം .അവരെ ഉപദ്രവിക്കരുത് .അവര്‍ അമ്മ ആണ് ,സഹോദരിയാണ് ,സ്നേഹം ആണ് ..

    തിങ്ങി നിറഞ്ഞ ബസ്സില്‍, യാത്രക്കിടയില്‍ അയാള്‍ സ്ത്രീ ശരീരത്തില്‍ മുട്ടിയുരുമ്മി നിന്നു. അപ്പോള്‍ അയാളുടെ കൈകള്‍ തിരഞ്ഞു കൊണ്ടിരുന്നത് സ്ത്രീ ശരീരത്തിലെ രഹസ്യഭാഗങ്ങള്‍ ആയിരുന്നു.

    bassinullil undayirunnath ayalude swandam sahodathari aayirikkam .sorry ofice malayalam ella

    ReplyDelete
  2. നമ്മള്‍ പറയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് വേറെ ഒന്ന് ..നമ്മളില്‍ മുഴുവന്‍ ഇപ്പോള്‍ കാപട്യം നിറഞ്ഞിരിക്കുന്നു .

    ReplyDelete
  3. ഏട്ടിലെ പശു പുല്ലു തിന്നുമോ?

    ReplyDelete