Tuesday, February 26, 2013

സ്വാര്‍ത്ഥത

"ഹലോ കുറച്ചു നീങ്ങി ഇരിക്കുമോ ?"
ട്രെയിനില്‍ ഉറങ്ങി കൊണ്ടിരുന്ന എന്നെ തട്ടിവിളിച്ചു കൊണ്ടവന്‍ ചോദിച്ചു . ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു .
"ഇത് നാല് ആള്‍ക്കാരുടെ സീറ്റ്‌ ആണ് ഇപ്പോള്‍ തന്നെ അഞ്ചു പേര്‍ ഉണ്ട് "
"അവിടെ ഒക്കെ ആറു പേര്‍ ഇരിക്കുന്നുണ്ട്‌ ,അത് കൊണ്ടാണ് പറഞ്ഞത് "
"എന്നാല്‍ ആരെങ്കിലും എഴുനേല്‍ക്കുമ്പോള്‍ അവിടെ പോയി ഇരുന്നോളൂ "
ഇവന്‍ എന്ത് മനുഷ്യന്‍ എന്നനിലയില്‍ അവന്‍ നോക്കി ,ഞാന്‍ മൈന്‍ഡ് ചെയ്തില്ല .അയാള്‍ എന്തോ പിറുപിറുത്തു മുന്നോട്ടേക്ക് നടന്നു . ട്രെയിനില്‍ അത്ര തിരക്കൊന്നും ഇല്ല പക്ഷെ സീറ്റും ഒഴിവില്ല. ഞാന്‍ കുറച്ചു അഡ്ജസ്റ്റ്‌ ചെയ്‌താല്‍ ഒരാള്‍ക്ക്‌ കൂടി ഇരിക്കാം .പക്ഷെ മനസ്സു അനുവദിക്കുനില്ല. കുറച്ചു വര്‍ഷങ്ങള്‍ ആയി അങ്ങിനെ ആണ് .നമ്മള്‍ എന്നതില്‍ നിന്നും ഞാന്‍ എന്നതിലേക്ക് ഒതുങ്ങുന്നു.എന്താണ് പറ്റിയത് ?സ്ഥലം ഏതെന്ന് നോക്കി തിരൂര്‍ കഴിഞ്ഞതേയുള്ളൂ ..ഇനിയും ഒന്ന് രണ്ടു മണിക്കൂര്‍ യാത്ര .വീണ്ടും കണ്ണടച്ച് സീറ്റിലേക്ക് ചാഞ്ഞു. ഉറക്കം ആയിരുന്നു ലക്‌ഷ്യം .പക്ഷെ ഉറങ്ങാന്‍ കഴിയുനില്ല. വെറുതെ ഓരോരോ കാര്യങ്ങള്‍ ആലൊചിച്ചു .

നിറയെ കുട്ടികള്‍ ഉള്ള ഒരു തറവാട്ടില്‍ ആയിരുന്നു ജനനം. അതുകൊണ്ട് തന്നെ കളികൂട്ടുകാര്‍ ധാരാളം . ആണെന്നോ പെണ്‍എന്നോ വ്യത്യാസം ഇല്ലതെ. വേനലവധിക്ക് സ്കൂള്‍ അടച്ചാല്‍ കളികളുടെ പൊടിപൂരം. എന്ത് സാധനം കിട്ടിയാലും പങ്കുവെച്ച് കൊണ്ട് നല്ല സൌഹൃദം ഉറപ്പിക്കും . തീറ്റയും ഉറക്കവും പഠിത്തവും കളിയും ഒക്കെ ഒന്നിച്ച് . തറവാട്ടില്‍ നിന്നും അങ്ങിനെയാണ് പഠിപ്പിച്ചതും. പത്തു പന്ത്രണ്ടു കുട്ടികള്‍ക്ക് വേണ്ടി ഒന്നോ രണ്ടോ ബോള്‍ ,രണ്ടു സൈക്കിള്‍ അങ്ങിനെ എല്ലാം പങ്കു വെച്ച് കൊണ്ടാണ് വളര്‍ന്നത്‌ .
വല്യമ്മയുടെ കാലശേഷം തറവാട് ഭാഗം വെച്ചപ്പോള്‍  ഓരോരോ  കുടുംബങ്ങള്‍ ആയി അവിടുന്നു മാറി .കൂട്ട് കുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ ആയി . എന്റെ പുതിയ വീട്ടില്‍ ഞാനും ചേച്ചിയും മാത്രം കുട്ടികള്‍ ആയി. ജീവിതത്തില്‍ ആദ്യമായി  അനുഭവപ്പെട്ട വേര്‍പാടിന്റെ  നൊമ്പരം നമ്മളെ വല്ലാതെ ഉലച്ചു ..പിന്നെ പിന്നെ നമ്മളില്‍ അത് സ്വഭാവത്തില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കി . നമ്മളുടെ റൂം എന്നതില്‍ നിന്നും എന്റെ റൂം ,എന്റെ സോപ്പ് ,എന്റെ സൈക്കിള്‍ ,എന്റെ പെട്ടി എന്നതിലേക്ക് ഒതുങ്ങി. ഒരുതരം സ്വാര്ത്തവിചാരം മനസ്സില്‍ കുടിയേറി . എല്ലാം എന്റെ അല്ലെങ്കില്‍ എനിക്ക് എന്ന ചിന്ത മാത്രം ആയി. അതങ്ങിനെ വളര്‍ന്നു കൊണ്ടിരുന്നു.

നല്ല ജോലി കിട്ടി നാട് വിട്ടപ്പോഴും അതിനു മാറ്റം ഉണ്ടായില്ല ,ജോലി ചെയ്യുന്ന കമ്പനിയിലും ഓരോരുത്തര്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ മത്സരം ആയിരുന്നു. ആ മത്സരത്തില്‍ ഞാനും പങ്കെടുത്തു അങ്ങിനെയുള്ള മത്സരത്തില്‍ തളര്‍ന്നു  പോകുന്നവനെ കണ്ടില്ലെന്നു നടിച്ചു . കണ്ണീരും ശാപങ്ങളും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കേണ്ടി വന്നു.  . എന്റെ ഉയര്‍ച്ചക്ക് വേണ്ടി തിമിരം ബാധിച്ച കണ്ണുകളോടും ബധിരത ബാധിച്ച കര്‍ണങ്ങള്‍ കൊണ്ടും എന്നപോലെ ജീവിച്ചു ... ആര്‍ക്കും ഉപകാരം ചെയ്യാതെ. ആരുടേയും വേദന കാണാതെ കരച്ചില്‍ കേള്‍ക്കാതെ ... വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. കുടുംബം ഉണ്ടായപ്പോള്‍ അത് തുടര്‍ന്ന്  കൊണ്ടിരുന്നു .എന്റെ കുടുംബം ,എന്റെ കുട്ടികള്‍ .അവര്‍ക്ക്  വേണ്ടി മാത്രം ജീവിച്ചു . അന്യരുടെ എന്തിനു മറ്റു ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്ക്  മുന്‍പില്‍ പോലും മനസ്സ്  അടച്ചിട്ടു .ഇന്നിന്റെ പ്രതീകമായി ഞാനും മാറി.

പലപ്പോഴും നന്മയിലേക്ക് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നു.. പക്ഷെ കഴിയുനില്ല. . പലതും ചിന്തിച്ചു ഉറപ്പിക്കും .പക്ഷെ കാര്യത്തിനു അടുത്തു വരുമ്പോള്‍ സ്വാര്‍ത്ഥവിചാരം പിടികൂടും .അത് ഇങ്ങിനെ തുടരുന്നു . എത്ര നാള്‍ ..എനിക്ക് ഉറപ്പാണ് ..ഇത്  മരണം വരെ കൂടെയുണ്ടാകും .... ഈ സ്വാര്‍ത്ഥത ...അത്  ഒരിക്കലും വേര്പെടുത്തുവാന്‍  ആകാതെ എന്നില്‍ ചുറ്റി പിടിച്ചിരിക്കുന്നു ,അത് എന്നെ വരിഞ്ഞു മുറുക്കി ഇരിക്കുന്നു.അത് ഞാന്‍ ഉള്ള കാലത്തോളം എന്നില്‍ തന്നെ ഉണ്ടാകും .അല്ലെ ?

അത് എന്നില്‍ നിന്നും പിഴുതു  മാറ്റപെടണം ,നമ്മളില്‍ ഓരോരുത്തരില്‍ നിന്നും അടര്ത്തിയെടുക്കണം ..അതിനു നമ്മള്‍ തന്നെ മുന്‍കൈ എടുക്കണം .നമ്മള്‍ എല്ലാവരും ഒരമ്മയുടെ മക്കള്‍ എന്ന ബോധം ഉണ്ടായി നമ്മള്‍ പരസ്പരം സഹായിച്ചു ജീവിക്കുകയും ,ഈ സമൂഹത്തില്‍ സ്വാര്‍ത്ഥത  ശാപമാണ് എന്ന് നമ്മളില്‍ ഓരോരുത്തരും മനസ്സിലാക്കും വരെ എങ്കിലും എന്നിലും ഇത് തുടരുമായിരിക്കും.

ആലോചിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.എന്റെ സ്റ്റോപ്പ്‌ എത്തിയപ്പോള്‍ തിക്കിത്തിരക്കി മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കി ഞാന്‍ വണ്ടിയില്‍ നിന്നുമിറങ്ങി ...
സ്വാര്‍ത്ഥനായി തന്നെ ...

കഥ :പ്രമോദ് കുമാര്‍ .കെ .പി


6 comments:

  1. ഞാനും നമ്മളില്‍ നിന്നും എന്നിലേക്ക് ചുരുങ്ങുന്ന ഒരു സാധാ മനുഷ്യന്‍...,...
    സ്വാര്‍ത്ഥത ഇല്ലാത്ത ആളുകള്‍ ഉണ്ടാകുമോ?

    ReplyDelete
  2. എല്ലാവരും സ്വാര്‍ത്ഥര്‍ തന്നെ. എനിക്ക് എന്ന്‍ മാത്രമേ അവര്‍ ചിന്തിക്കുന്നുള്ളൂ. മാറേണ്ടത് തന്നെയാണീ ചിന്ത. നല്ല എഴുത്ത്. പക്ഷേ കഥ എന്ന ലേബല്‍??

    ReplyDelete
  3. Pramod Ji....selfishness is not personal, but a contagious entity transferred from individual to individual. For instance, when a bus/train arrives at a bus-stop/station, we never think about a Queue.Instead, we gather around the door and do not allow anyone to enter or exit the bus/train. Why? the answer is simple, life is changing, we think that others are our enemies and vice-versa. We are aware of our rights, but not duties.

    ReplyDelete
  4. ഞാനും എന്റെ ബ്ലോഗും എന്നതിലേക്ക് ഒരിക്കലും ഒതുങ്ങാതിരുന്നാല്‍ മതി. സ്വാര്‍ഥത ഇല്ലാത്തവരായി കുറച്ച് പേരെങ്കിലും ഉള്ളതു കൊണ്ടാകാം ഈ ദുനിയാവ് ഇപ്പോഴും നിലനില്‍ക്കുന്നത് , മനസ്സില്‍ അല്പ്പമെന്കിലും വെളിച്ചം വീശാന്‍ ഈ സ്വാര്‍ഥതയുടെ കഥ ഉപകരിച്ച്ചെന്കില്‍ എന്ന് ഞാനും ആശിക്കുന്നു . സ്വാര്‍ത്ഥത ഇല്ലാത്ത ഒരു ലോകം ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു പ്രാര്‍ഥിക്കുന്നു ...

    ReplyDelete
  5. നമ്മളില്‍ മാത്രമായി ഒതുങ്ങുന്ന ഒരു സമൂഹത്തെ ഞാന്‍ കണ്ടു. അതിനെതിരായി എന്തെങ്കിലും എഴുതണം എന്നും തോന്നി.ഞാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ സമൂഹത്തെ മാറ്റാന്‍ കഴിയില്ല എന്നൊരു വിശ്വാസം നമ്മളില്‍ ഓരോരുത്തരിലും ഉള്ളതിനാലാണ് സമൂഹം മാറാത്തത്.ഇത് ഒരു കഥ അല്ല എന്നാലും ..........

    ReplyDelete
  6. പലപ്പോഴും നന്മയിലേക്ക് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നു.. പക്ഷെ കഴിയുനില്ല. . പലതും ചിന്തിച്ചു ഉറപ്പിക്കും .പക്ഷെ കാര്യത്തിനു അടുത്തു വരുമ്പോള്‍ സ്വാര്‍ത്ഥവിചാരം പിടികൂടും .അത് ഇങ്ങിനെ തുടരുന്നു . എത്ര നാള്‍ ..എനിക്ക് ഉറപ്പാണ് ..ഇത് മരണം വരെ കൂടെയുണ്ടാകും .... ഈ സ്വാര്‍ത്ഥത ...അത് ഒരിക്കലും വേര്പെടുത്തുവാന്‍ ആകാതെ എന്നില്‍ ചുറ്റി പിടിച്ചിരിക്കുന്നു ...

    സ്വാര്‍ത്ഥത ഇല്ലാത്ത ആളുകള്‍ ഉണ്ടാകുമോ

    ReplyDelete