Thursday, October 25, 2012

ഫേസ്ബുക്ക്‌

"ഓ ..ഈ ട്രാഫിക്‌ കൊണ്ട് തോറ്റു ..ഇന്നും വൈകും ,എല്ലാ ദിവസവും ഇത് തന്നെ സ്ഥിതി ..മെട്രോ വന്നാല്‍ ഇതിനൊരു അറുതി വരും എന്ന് തോന്നുന്നു.പക്ഷെ ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ ഇനിയും തീരുമാനമൊന്നും ആയില്ല.രാഷ്ട്രീയക്കാര്‍ തമ്മില്‍ വിലപേശി നീട്ടി നീട്ടി കൊണ്ട് പോവുകയല്ലാതെ ആരും പെട്ടെന്ന് ഉണ്ടാക്കുവാന്‍ പരിശ്രമിക്കുന്നില്ല.ഭരണപക്ഷം പ്രതിപക്ഷത്തെ കുറ്റപെടുത്തും അവര്‍ തിരിച്ചും ...ഒരിക്കലും നമ്മളുടെ നാട് നന്നാവില്ല .നന്നാവണന്മെങ്കില്‍ രാക്ഷ്ട്രീയകാരെ അടിച്ചു കൊല്ലണം ...വേറെ ഒരു സംസ്ഥാനത്തും ഇത് പോലെ ആയില്ല ,അവര്‍ പണി പറഞ്ഞ സമയത്ത് തന്നെ തുടങ്ങി ..ചിലയിടത്ത്  പൂര്‍ത്തി ആയത്തില്‍ കൂടി ട്രെയിന്‍ ഓടിയും തുടങ്ങി ." അരവി മനസ്സില്‍ ഓര്‍ത്തു.

അഞ്ഞെട്ടു വര്‍ഷമായി അയാള്‍  ഇതില്‍ കൂടി തന്നെയാണ് പോകുന്നതും വരുന്നതും ..വാഹനത്തിന്റെ എണ്ണം കൂടുന്നതിനു  അനുസരിച്ച്  റോഡിന്റെ വികസനം നടക്കുന്നില്ല.എവിടെ വികസിപ്പിക്കാന്‍ ?നഗരം സ്ഥലം ഇല്ലാത്തതു കൊണ്ട് വീര്‍പ്പു മുട്ടുകയല്ലേ ?അത് കൊണ്ടാണ് മെട്രോ എന്ന ആശയം വന്നത് .വരും മുന്‍പേ അതിന്റെ കമ്മീഷ്ന്‍ കീശയില്‍ ആക്കുവാനാണ് പലരും നോക്കുന്നത്.

മുന്നിലത്തെ വാഹനം പതുക്കെ നീങ്ങി തുടങ്ങി .അയാളും വണ്ടി മുന്നോട്ട് എടുത്തു .വീട്ടിലെത്തുമ്പോള്‍ എട്ടു മണി കഴിഞ്ഞു .കുളിച്ചു പാര്‍സല്‍ വാങ്ങിയ ഭക്ഷണം കഴിച്ചു കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്‌.ഇനി നാല് അഞ്ചു മണിക്കൂര്‍  ഫേസ് ബുക്കില്‍ .അവരുടെ ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ കൂടായ്മ വളരെ ദ്രിഡമാണ് .സമയം കിട്ടുമ്പോള്‍ പുറത്തു പല സ്ഥലത്തും അവര്‍ ഒന്നിക്കും ..കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും ,ടൂര്‍ പോകും.അല്ലെങ്കില്‍ ഫേസ് ബുക്ക്‌ വഴി എല്ലായ്പോഴും ബന്ധപെട്ടു പലതും ചര്‍ച്ച ചെയ്യും .അത് അയാള്‍ക്ക്‌ ഈ നഗരത്തില്‍ ഒറ്റപെടലിന്റെ വേദന ഇല്ലാതാക്കി.ചാറ്റിങ് കഴിഞ്ഞാല്‍ കിട്ടുന്ന ചുരുങ്ങിയ സമയം മാത്രം ഉറക്കം. പിന്നെ രാവിലെ എഴുനേറ്റു വീണ്ടും ഓഫീസില്‍ .വൈകുന്നേരം വന്നാല്‍ പിന്നെ ഫേസ് ബുക്കില്‍.അടുത്ത വീട്ടില്‍ ആരാണോ എന്താണോ എന്നൊന്നും അയാള്‍ക്ക് നിശ്ചയമില്ല .ചില ഞായര്‍ ദിവസം അവരെ കാണാരുണ്ട് ..പക്ഷെ മൈന്‍ഡ് ചെയ്യാറില്ല ..ഒന്ന് രണ്ടു തവണ അവര്‍ പരിച്ചയപെടുവാന്‍ ശ്രമിച്ചുവെങ്കിലും കൂടുതല്‍ അടുക്കുന്നത് അയാള്‍ നിരുല്‍സാഹപെടുത്തി.ഫേസ് ബുക്കില്‍ നാലായിരത്തില്‍ പരം സുഹൃത്തുക്കള്‍ ഉള്ള എനിക്ക് എന്തിനു അയല്‍വാസിയുടെ സൌഹൃദം...അയാള്‍ അങ്ങിനെ കരുതി.അത്കൊണ്ട് തന്നെ അവരോടു എപ്പോഴും അകലം പാലിച്ചു.

പതിവുപോലെ അന്നും അയാള്‍ ഫേസ് ബുക്കില്‍ സൌഹൃദവല കൊഴുപ്പിക്കുകയായിരുന്നു.അടുത്ത ആഴ്ച പോകേണ്ട പിക്നിക് ഡിസ്കഷന്‍ നീണ്ടു.രാത്രി പതിനൊന്നു മണി ആയി കാണും .അയാള്‍ക്ക് എന്തോ വിമ്മിഷ്ട്ടം തോന്നി.പിന്നെ നെഞ്ചില്‍ വേദനയും തുടങ്ങി .അത് അയാള്‍ ചാറ്റ് ചെയ്തവരെ ഒക്കെ അറിയിച്ചു.പലരും പല നിര്‍ദേശങ്ങളും നല്‍കി ..ചിലര്‍ പ്രതികരിച്ചില്ല .

"ഹെലോ ഞാന്‍ ദൂരെയാണ് .ഐ  ആം ഹെല്പ് ലെസ്സ് ..അടുത്തുള്ളവരെ അറിയിക്കൂ .."ചിലര്‍ എഴുതി.അയാള്‍ പുളഞ്ഞു കൊണ്ടിരുന്നു.എന്നിട്ടും അവസാന കൈ എന്നതുപോലെ
അയാള്‍ അടുത്തുള്ളവരെ പരതി ..ആരും ഓണ്‍ ലൈനില്‍ ഇല്ല ..അയ്യോ നബരും ഓര്‍മ്മിക്കാന്‍ പറ്റുനില്ല .വേദന കൂടി കൂടി വന്നു .അയാള്‍ നെഞ്ച് പൊത്തിപിടിച്ചു.
അയാള്‍ പതുക്കെ എഴുനേറ്റു ..കാറിന്റെ കീ എടുത്തു .എത്രയും പെട്ടെന്ന് ഏതെങ്കിലും ഹോസ്പിറ്റലില്‍ എത്തണം..മുന്‍വാതില്‍ കഷ്ട്ടപെട്ടു തുറന്നു ..ഒന്നോ രണ്ടോ അടി വെച്ചിരിക്കണം . പിന്നെ അയാള്‍ക്ക് ഒന്ന് ഓര്‍മയില്ല.

ഉണരുമ്പോള്‍ ആശുപത്രിയിലാണ്.ഒന്ന് രണ്ടു നേഴ്സ്മാരുണ്ട് .അവരുടെ അടുത്ത് കണ്ട മുഖം ഓര്‍മിച്ചു ..പക്ഷെ മനസ്സില്‍ വരുനില്ല ..അയാള്‍ അടുത്ത് വന്നു പറഞ്ഞു .

"ഞാന്‍ സേതു ..നിങ്ങളുടെ അയല്‍വാസിയാണ് ..ഒന്ന് രണ്ടു തവണ നമ്മള്‍ കണ്ടിട്ടുണ്ട് .ഇന്നലെ വീട്ടിലേക്കു വരുമ്പോള്‍ നിങ്ങള്‍ കുഴഞ്ഞു വീഴുന്നത് കണ്ടു ..അങ്ങിനെ ഇവിടെ എത്തിച്ചതാണ് .നിങ്ങളെ ഇവിടെ ഒബ്സര്‍ ചെയ്തു കൊണ്ടിരിക്കുകയാണ് "

അരവിക്ക്  എന്ത് പറയണം  എന്ന സംശയം ഉണ്ടായി ..ഒന്നും പറയാതെ അയാള്‍ കൈ കൂപ്പുക മാത്രം ചെയ്തു.അയാള്‍ അടുത്ത് വന്നു കൈ പിടിച്ചു.

പിന്നെ മനസ്സിലോര്‍ത്തു ഫേസ് ബുക്കില്‍ നാലോഅഞ്ചോ ആയിരം സുഹൃത്തുക്കള്‍ ഉണ്ടായിട്ടു കാര്യം ഇല്ല ,അവര്‍ ഉണ്ടെന്ന വിശ്വാസത്തില്‍ അടുത്തു ഉള്ളവനെ തഴയാനും പാടില്ല ..അവസാനം അവന്‍ തന്നെ വേണ്ടി വന്നു മരണത്തില്‍ നിന്നും കോരിയെടുക്കുവാന്‍....

അരവി ഒന്ന് പറയാതെ അയാളുടെ മുഖത്ത് നോക്കി കൊണ്ടിരുന്നു.ഫേസ്ബുക്കിനു പുറത്തു അയാള്‍ക്ക് ആദ്യമായി ഒരു സുഹൃത്തു ഉണ്ടാവുകയായിരുന്നു .

കഥ ;പ്രമോദ് കുമാര്‍ .കെ.പി


5 comments:

  1. ഇന്ന് ഓണ്‍ലൈന്‍ സൌഹൃതം മാത്രം നോക്കുന്ന ചിലര്‍ ഉണ്ട്.... നന്നായിരിക്കുന്നു... :)

    ReplyDelete
  2. നന്നായിട്ടുണ്ട്.
    കൂടുതല്‍ പേരെ ബ്ലോഗിലേക്ക് കൊണ്ടുവരൂ മച്ചാ.

    ReplyDelete
  3. സന്ദേശം ഉൾക്കൊള്ളുന്ന കഥ..ആശംസകൾ.,!

    ReplyDelete
  4. ഇന്റെര്‍നെറ്റിന്റെ മായിക വലയത്തില്‍ അകപ്പെട്ടു, സോഷ്യല്‍ സൈറ്റുകളിലൂടെ ഊളിയിട്ടു നീങ്ങുന്ന നിരവധി ജീവിതങ്ങള്‍ക്ക് ഇതൊരു ഗുണപാഠ കഥ എന്നതിനു ഇനി തര്‍ക്കം വേണ്ട. ആ കൂട്ടത്തിന്റെ ഒരു കോണില്‍ ഞാനും ഉള്‍പ്പെട്ടു നില്‍ക്കുന്നു, വെബ്ബില്ലൂടെ നീണ്ടു കിടക്കുന്ന സൌഹൃദ് വലയത്തില്‍ മുങ്ങി അടുത്ത കുടുംബ ബന്ധങ്ങളെയും പരിസര വാസികളെയും മറന്നുള്ള ഒരു ജീവിതം. അതുകൊണ്ട് എന്ത് പ്രയോജനം? ഈ കുറിപ്പ് വായിച്ചപ്പോള്‍ ഓര്‍ത്തുപോയി ഞാന്‍. "നന്നായി. ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി
    ഇവിടെയിതാദ്യം വീണ്ടും വരാം
    എഴുതുക അറിയിക്കുക

    ReplyDelete
  5. പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി

    ReplyDelete