Saturday, May 12, 2012

നിനക്ക് നന്ദിയോടെ ..

"മോനെ ഈ  എസ്  4  എവിടെയാണ് വരിക " 

ചിന്തകളില്‍ നിന്ന് ഞെട്ടി ,ഒരു ടിക്കറ്റ്‌ പിടിച്ചു കൊണ്ട് പ്രായം ചെന്ന സ്ത്രി ചോദിക്കുകയാണ് ,

"എനിക്കും ശരിയായി അറിയില്ല ,ഞാന്‍ എസ്  2 ആണ് ,ഒരു ഊഹം വെച്ച് ഇവിടെ നില്‍ക്കുന്നു,"

'അപ്പോള്‍ ഞാന്‍ കുറച്ചു പിന്നിലേക്ക്‌ പോകാം അല്ലെ '

ഞാന്‍ ഒന്നും മിണ്ടിയില്ല ,അവര്‍ എന്തോ പിരുപിറുത്തു കൊണ്ട് വന്ന ഭാഗത്തേക്ക്‌ പോയി .
.നാട്ടില്‍ പോകുവാന്‍ എളുപ്പം ഉള്ളത് കൊണ്ടാണ് പലരും സിറ്റി വിട്ടു ഇവിടേയ്ക്ക് വരുന്നത് ,സിറ്റിയില്‍ നിന്ന് ദൂരം ഉണ്ടെങ്കിലും ട്രാഫിക്‌ ബന്ധന ങ്ങള്‍ ഉണ്ടാവില്ല ,അത് കൊണ്ട് തന്നെ ധാരാളം മലയാളീസ് ഈ റെയില്‍വേ സ്റ്റേഷന്‍ ആശ്രയിക്കുന്നു ,പക്ഷെ ഒരു വികസനവും ഇല്ലാത്ത ഒരു സ്റ്റേഷന്‍ ,രാത്രി പ്രകാശവും ഉണ്ടാവാറില്ല ,അതിന്റെ വിഷമത്തില്‍ ആണ് ഞാന്‍ .വല്ല പാമ്പോ മറ്റു ജീവികളോ ഉണ്ടാകുമോ ഇവിടങ്ങളിൽ .,അരണ്ട വെളിച്ചത്തില്‍ ഞാന്‍ കൂടുതലും ശ്രദ്ധിച്ചത് അതായിരുന്നു ,ഫ്ലാറ്റ് ഫോം ആണെങ്ങില്‍ വലിപ്പവും ഉയരവും ഇല്ല ,വണ്ടിയില്‍ കയറിപറ്റാന്‍ വിഷമമാണ് ,എങ്കിലും ആരും ഒന്ന് പറയാറില്ല ,കാരണം വളരെ കാലം നിവേദനം ഒക്കെ കൊടുത്തു കിട്ടിയ സ്റ്റോപ്പ്‌ ആണ് ,സൗകര്യം കുറവായതിനാല്‍ അവിടെ സ്റ്റോപ്പ്‌ അനുവദിക്കില്ലെന്നത് റെയില്‍വേ മുന്‍പേ പലതവണ പറഞ്ഞതാണ്
പക്ഷെ ഇവിടുത്തെ മലയാളി സംഘം കുറേകാലമായി പരിശ്രമിച്ചു വാങ്ങിയതാണ് ,അതും കേന്ദ്രമന്ത്രി ഒക്കെ ഇടപെട്ടു ,അത് കൊണ്ട് തന്നെ ഇവിടുത്തെ പ്രാരാബ്ദങ്ങള്‍ ആരോടും പറയാതെ മലയാളീസ് സഹിക്കുന്നു

വണ്ടി വന്നു ,എങ്ങിനെയോ  വിഷമിച്ചു കയറി പറ്റി ,റിസര്‍വേഷന്‍ ആയതിനാല്‍ സീറ്റ്‌ തേടി നടന്നു .,സൈഡ് അപ്പര്‍ ആണ് ,പക്ഷെ എന്റെ സീറ്റില്‍ ഒരു പയ്യന്‍ ,ഞാന്‍ അവനെ തോണ്ടി വിളിച്ചു  അനക്കമില്ല ,സമയം ഒന്‍പതു കഴിഞ്ഞേ ഉള്ളു ,അവന്‍ ഉറങ്ങിയോ?

"ഇതു എന്റെ സീറ്റ്‌ ആണ് "ഞാന്‍ വിളിച്ചു ,അവന്‍ പെട്ടെന്ന് എഴുനേറ്റു  കണ്ണ് തിരുമ്മി
"ചേട്ടന്‍ അവിടെ കിടന്നോള് "അവന്‍ അവന്റെ സീറ്റ്‌ ചൂണ്ടി കാണിച്ചു തന്നു ,തൊട്ടു മുന്‍പില്‍ തന്നെ .ഞാന്‍ അവിടേക്ക് ചെന്ന് ,എല്ലാവരും ഉറക്കത്തിനു കോപ്പ് കൂട്ടുന്നു ,ഞാനും അതാവാം എന്ന് നിനച്ചു
ഞാനും കിടന്നു ,പക്ഷെ എന്തോ ഉറക്കം വന്നില്ല ,കുറച്ചുസമയം പാട്ട് കേൾക്കുവാൻ  തോന്നി .,വെറുതെ ആ പയ്യനെ നോക്കി ,അവനും ഉറങ്ങിയില്ല ,അവന്‍ ഇടയ്ക്കു വാച്ച് നോക്കുന്നു ,മൊബൈല്‍ നോക്കുന്നു ,എന്തോ ഒരു അസ്വസ്തത പോലെ ..കുറെ സമയം അവനെ ശ്രദ്ധിച്ചു ..പിന്നെ എപ്പോഴോ ഉറങ്ങിപോയി .



കാലത്ത്  ആറുമണി വരെ സുഖ  നിദ്ര ,എഴുനേറ്റു നോക്കുമ്പോള്‍ പയ്യനും വേറെ രണ്ടുപേരും ഒഴിച്ചു നമ്മുടെ അടുത്തുള്ള സ്ഥലം കാലി ,പയ്യന് അസ്വസ്തത കൂടിയത് പോലെ ,അവന്‍ ഉറങ്ങിയില്ലെന്നു മുഖം കണ്ടപ്പോള്‍ മനസ്സിലായി ,ബാത്ത് റൂമില്‍ ഒക്കെ പോയി വന്നു ഒരു ചായ കുടിക്കുംപോഴും ഞാൻ  അവനെ ശ്രദ്ധിച്ചു ,എന്തോ കാര്യം അവനെ അലട്ടുന്നുണ്ട് ,ഒന്ന് രണ്ടു സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ഞാൻ  അവനും മാത്രം ആയി ,ഞാന്‍ അവനെ വിളിച്ചു ,അവന്‍ താഴേക്കു വന്നു അടുത്തു  ഇരുന്നു.

"ഞാന്‍ ഇന്നലെയെ ശ്രദ്ധിക്കുന്നു ,എന്തെങ്കിലും പ്രശ്നം ?വീട്ടില്‍ ആർകെങ്കിലും ?
അവന്‍ ഇല്ല എന്ന് തലയാട്ടി .
"എന്നാല്‍ പറയൂ ,ഞാന്‍ കഴിയുന്നതാണെങ്കില്‍ സോള്‍വ്‌ ചെയ്യാന്‍ സഹായിക്കാം "
കുറെ നിര്‍ബന്ധം പിടിച്ചപ്പോള്‍ അവന്‍ പറഞ്ഞു തുടങ്ങി

ഇവിടുത്തെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷത്തിനു പഠിക്കുന്നു ,കഴിഞ്ഞ ആഴ്ച സീനിയെർസ് ചെയ്ത ഒരു റാഗിങ്ങ് പ്രശ്നമായി ,ഒരു കുട്ടി അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കിടക്കുന്നു.,അവന്‍ മരിചു പോകും എന്ന് വിവരം അറിഞ്ഞപ്പോള്‍ നാട്ടിലേക്ക് രക്ഷപെടുകയാണ് ,അവനു ഇതില്‍ പങ്കൊന്നും ഇല്ല പോലും ,പക്ഷെ ആരൊക്കെയോ ഇവന്റെ കൂടി തലയില്‍ ഇട്ടതാണ് പോലും .നാട്ടില്‍ പ്രാരാബ്ധം ആണ് ഇവന്‍ രക്ഷപെട്ടു വേണം കുടുംബം കരക്കെത്തുവാന്‍ ,അതിനാല്‍ അച്ഛന്‍ ശരിക്ക് കഷ്ട്ടപെട്ടു പഠിപ്പിക്കുന്നു ഇതു വീട്ടില്‍ അറിഞ്ഞാല്‍ ?ഞാന്‍ ഇന്നസിന്റ്റ് ആണ് അവന്‍ പറഞ്ഞു കൊണ്ടേയിരുന്നു '

.എനിക്കും അങ്ങിനെ തോന്നി ,ഇവനെ കണ്ടിട്ട് അത്ര മാത്രം ചെയ്യാന്‍ കഴിയില്ല
"ആ കുട്ടി നിന്റെ പേര് പറഞ്ഞോ?"
"ഇല്ല "
"പിന്നെ "
"എന്റെ രണ്ടു കൂടുകാരെ പറഞ്ഞു എന്ന് കേള്‍ക്കുന്നു ,അതിനിടയില്‍ അവന്റെ ബോധം പോയി ,ഇനി എന്നെയാണ് പറയുക എന്ന് തോന്നുന്നു ,അത് കൊണ്ട് ഞാന്‍ രാവിലെ തന്നെ അവിടുന്ന് മുങ്ങി ,രാത്രി ഈ വണ്ടിക്കു കയറിയതാണ് ,കൂടുതല്‍ പണം കൊടുത്തു ടിക്കറ്റ്‌ ശരിയാക്കി ,ഞാന്‍ അവരുടെ കൂടെ ഇവനെ റാഗ് ചെയ്യാന്‍ പോയിരുന്നു ,പക്ഷെ ഞാന്‍ ഒന്നും ചെയ്തില്ല "അവന്‍ കരഞ്ഞു തുടങ്ങി

ഞാന്‍ അവനെ ആശ്വസിപിച്ചു ,നീ ചെയ്തത് തെറ്റാണ് ,റാഗിംഗ് നിയമ വിരുദ്ധമാണ് ,എന്നാലും ഇതില്‍ നിനക്ക് പങ്കു ഒന്നും ഇല്ലെങ്കില്‍ ,നീ അവിടുന്ന് ഇപ്പോൾ വരുവാന്‍ പാടില്ലായിരുന്നു,അവിടെ തന്നെ നില്‍ക്കണം  ,അവര്‍ നിന്നെയും സംശയിക്കും ,നീ പെട്ടെന്ന് തന്നെ തിരികെ പോകു ,സത്യം പറയുക ,അല്ലെങ്കില്‍ നീ ചെയ്യാത്തത് നിന്റെ തലയില്‍ ആവും .അവന്‍ ഒന്നും പറയാതെ ഇരുന്നു. അവന്റെ മനസ്സില്‍ എന്തൊക്കെയോ തോന്നുനുണ്ടാവാം.

പത്രം വന്നപ്പോള്‍ വാങ്ങി ,കാര്യമായി ഒന്നും ഇല്ല ,ചവച്ചു തുപ്പിയത് തന്നെ വീണ്ടും ,അശ്രദ്ധമായി ഓരോ പേജും നോക്കി ,പെട്ടെന്ന് ഒരു വാര്‍ത്ത കണ്ണിലുടക്കി .

ഞാന്‍ അവനോടു ചോദിച്ചു "ആശുപത്രിയില്‍ കിടക്കുന്നവന്റെ പേരെന്തുവ ?
"അജീഷ് "
"എന്താ ചേട്ടാ ?പത്രം വായിച്ചുകൊണ്ടിരുന്ന എന്നെ ആകാംഷയോടെ നോക്കി ,പേടിച്ചു അവൻ വിരക്കുന്നതായി തോന്നി...ഞാന്‍ പത്രം അവന്റെ കയ്യിലേക്ക് നീട്ടി ,വിറയ്ക്കുന്ന കൈകളോടെ അവന്‍ അത് വാങ്ങി
പേജിലൂടെ കണ്ണോടിക്കവേ അവന്റെ കണ്ണുകള്‍ വിടരുന്നതും മുഖത്ത് നേരിയ ഒരു മന്ദഹാസം പടരുന്നതും കണ്ടു .

"താങ്ക്സ് ചേട്ടാ ,ഇന്നലെ രാവിലെ അവിടുന്ന് മുങ്ങിയതിനാല്‍ ഒന്നും അറിഞ്ഞില്ല ," വണ്ടിയുടെ വേഗം കുറഞ്ഞു ,ഏതോ സ്റ്റോപ്പ്‌ എത്തിയതാവാം .അവന്‍ പെട്ടെന്ന് ബാഗ്‌ ഒക്കെ എടുത്തു റെഡിയായി ,

"നിന്റെ സ്ഥാലം എത്തിയോ?"
"ഞാന്‍ നാട്ടിലേക്കില്ല  ,എനിക്ക് തിരിച്ചു പോണം ,അവനോടു നന്ദി പറയണം ,മാപ്പും ..അവനോടു നമ്മള്‍ ചെയ്തത് ക്രുരമാണെങ്കിലും അവന്‍ പോലിസിനോട് ഒന്നും പറഞ്ഞില്ലല്ലോ ,അവന്‍ നമ്മളെ ഓര്‍ത്തു നമ്മുടെ ഭാവി ഓര്‍ത്തു ..അവന്റെ കണ്ണുകള നിറഞ്ഞു."

അവന്‍ ആ സ്റ്റേഷനില്‍ ഇറങ്ങി കൈ വീശി ,പിന്നെ ആള്‍കൂട്ടത്തില്‍ ലയിച്ചു .വീണ്ടും വെറുതെ ആ വാര്‍ത്തയില്‍ കണ്ണോടിച്ചു
"അത്യാസന്ന നിലയില്‍ കിടന്നിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അപകടനില തരണം ചെയ്തു ,റാഗിങ്ങിനിടയില്‍ അല്ല എന്തോ കണ്ടു പേടിച്ചു ഓടുമ്പോള്‍ സ്റെപ്പില്‍ നിന്ന് വീണാണ് പരിക്ക് പറ്റിയതെന്നും അവന്‍ പോലീസിനു മൊഴി കൊടുത്തു .റാഗ് ചെയ്യപെട്ടു എന്ന് കരുതി നാലഞ്ചു ദിവസം  പോലീസ് കോളേജ് കുട്ടികളെ ചോദ്യം ചെയ്തു വരികയായിരുന്നു..


പരിചയം ഇല്ലാത്ത ആ കുട്ടിയോട് എനിക്ക് മതിപ്പ് തോന്നി ,അത്രക്ക് അനുഭവിചിട്ടും അവന്‍ ആരെയും കാണിച്ചു കൊടുത്തില്ല ,വിദ്യാഭാസത്തിന്റെ വില അവനറിയാം ,അവന്‍ പറഞ്ഞാല്‍ മുരടിച്ചുപോകുന്ന ഒരു കൂട്ടം പേരുടെ ഭാവിയെപറ്റിയും അവനു നിശ്ചയമുണ്ട് .അവന്റെ ഭാവിയെ കുറിച്ചും ......


കഥ :പ്രമോദ് കുമാര്‍ .കെ.പി





2 comments:

  1. ഒരു അനുഭവം തന്നെയാണ് എന്ന് തോന്നുന്നു
    നന്നായി എഴുതി
    ആശംസകൾ

    ReplyDelete
  2. റാഗിംഗ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്ക പെടണം എന്ന് തന്നെ ആണ് എന്‍റെ അഭിപ്രായം
    അതിനു മാപ്പ് കൊടുക്കുന്നതും ശരി അല്ല കാരണം ആ മാപ്പ് നാളത്തെ ഒരു ക്രിമില നു വളം വെച്ച് നല്‍കല്‍ ആവും

    ReplyDelete