Wednesday, April 18, 2012

പിരിവുകാര്‍

പ്രവാസ ജീവിതത്തിനിടയില്‍ നാട്ടില്‍ വരുമ്പോളൊക്കെ രാഷ്ട്രീയഭേദ്യമെന്നെ പാര്‍ട്ടിക്കാര്‍ പിരിവിനു വരാറുണ്ട് ..ആരെയും പിണക്കാന്‍ പറ്റാത്തതിനാല്‍ കഴിയും വിധം കൊടുക്കാറുമുണ്ട്.ചിലപ്പോള്‍ ഒക്കെ അത് വലിയ ഉപകാരം ആയിട്ടുമുണ്ട് ..അങ്ങിനെ ഒരു അവധികാലത്ത് പകലുറക്കം കഴിഞ്ഞു ഉലാത്തുമ്പോള്‍ കുറെ ചെറുപ്പക്കാർ വീട്ടിലേക്കു വന്നു .എല്ലാം പുതു മുഖങ്ങള്‍..ആരെയും അറിയുകപോലുമില്ല
"എന്താണ് കാര്യം "
അവര്‍ ഒരു നോട്ടീസ് എടുത്തു നീട്ടി...ഏതോ വായനശാല വാര്‍ഷികമാണ് ...അതും എന്റെ നാട്ടില്‍ നിന്നും മൂന്നു നാല് കിലോമീറ്റര്‍ അകലെ . ദൂരെയുള്ള  വായനശാലയ്ക്ക്  പിരിവു കൊടുക്കുവാൻ ഞാന്‍ അതൃപ്തി പ്രകടിപിച്ചു ..
"ഇത് വളരെ ദൂരെ അല്ലെ"? ...നിങ്ങൾക്ക്  അവിടെ നാട്ടില്‍ നിന്ന് പിരിച്ചാല്‍ പോരെ ?പോരെങ്കിൽ ഈ നാട്ടില്‍ നല്ല ഒരു വായനശാല ഉണ്ട് ..അതിന്റെ വാര്‍ഷികം പിരിക്കാതെയാണ് നടത്തുന്നത് .."
"ഇതിനു പ്രമുഖര്‍ ഒക്കെ വരുന്നുണ്ട് ...അതുകൊണ്ട് ഗംഭീരമാക്കണം ..നാട്ടില്‍ നിന്ന് മാത്രം പിരിച്ചാല്‍ നടക്കില്ല ...നല്ല പണ ചിലവുണ്ട് ..അതുകൊണ്ടാ ..."

"വല്ല ആള്‍ക്കാരുടെ പണം കൊണ്ടാണോ ഗംഭീരമാക്കേണ്ടത് ....നിങ്ങളുടെ നാട്ടിലെ ജനമല്ലേ നിങ്ങളുടെ  വായനശാല ഉത്സാഹം കാണിച്ചു ഗംഭീരം ആക്കേണ്ടത് ?
ഞാന്‍ അകത്തുപോയി ഒരു നൂറു രൂപ എടുത്തു കൊടുത്തു ...അവര്‍ നിരസിച്ചു കൊണ്ട് പറഞ്ഞു

"ഫോറിനില്‍ നിന്ന് വന്ന നിങ്ങള്‍ നൂറു രൂപ മാത്രമോ ..?ആയിരം എങ്കിലും തരണം ."..എന്നെ പറ്റി നല്ലവണ്ണം അന്വേഷിച്ചാണ് വന്നിരിക്കുന്നത് ..കുറെ സംസാരം കഴിഞ്ഞു ഒടുവില്‍ അമ്പതു കൂടി കൊടുത്തു അവരെ പറഞ്ഞു വിട്ടു.എന്തൊക്കെയോ പിറുപിറുത്തു അവർ പോയി.
ഒന്ന് രണ്ടു വാരം കഴിഞ്ഞു ,ഞാന്‍ ടൌണില്‍ പോയിവരുമ്പോള്‍ എന്റെ ബൈക്ക് തട്ടി ഒരു കുട്ടി വീണു ...ഒന്നും പറ്റിയില്ല ...പക്ഷെ ആള്‍കാര്‍ കൂടി ..കുറ്റം അവന്റെതാണെങ്കിലും എല്ലാവരും എന്റെ തലയില്‍ കയറി .ചിലര്‍ ദേഹോപദ്രവം തുടങി ...നഷ്ട പരിഹാരം ആവശ്യ പെട്ട്  നാട്ടുകാർ ..ഞാന്‍ കുഴങ്ങി ...അപ്പോള്‍ ഒന്ന് രണ്ടു പരിചയമുഖം അവിടെ കണ്ടു...അതെ അന്ന് പിരിവിനു വന്നവര്‍..അപ്പോള്‍ ആണ് ഓര്‍ത്തത്‌ അന്നവര്‍ പറഞ്ഞ സ്ഥലം ആണ്  ഇത് ...ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു ..പക്ഷെ അവര്‍ പരിചയഭാവം കാണിച്ചില്ല ..കൂടാതെ കുട്ടിയുടെ ബന്ധു ക്കളോട് പറഞ്ഞു .

."ഇവന്‍ വിദേശിയാണ്‌ ..നല്ലപൈസ കിട്ടും ..കേസിനൊന്നും പോകാന്‍ മിനകെടില്ല "
സത്യം  ...കേസിന് പോയാല്‍ യാത്ര മുടങ്ങും ..ഞാന്‍ വീണ്ടും കുഴങ്ങി ..

അങ്ങിനെ കുറെ ചര്‍ച്ചകല്‍ നടന്നു ..അവസാനം നാലായിരം  രൂപയ്ക്കു കരാറായി..പക്ഷെ പണം കൊടുത്താലെ വണ്ടി തരൂ ...ആരെയെങ്കിലും  ഒന്നിച്ചു കൂടെ വിട്ടാല്‍  പണം തരാമെന്ന് ഞാനും .അങ്ങിനെ പിരിവുകാരില്‍ ഒരുവന്‍ എന്നോടൊപ്പം വന്നു ,...പോയി കൊണ്ടിരിക്കുമ്പോൾ അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ അസ്വസ്ഥനായി .."അന്ന് നിങ്ങള്‍ ആയിരം തന്നെങ്കില്‍ കൂള്‍ ആയി ഞാന്‍ ഇതില്‍നിന്നു ഊരിതന്നേനെ ...അന്ന് നിങ്ങള്‍ കുറെ ഡയലോഗ് അടിച്ചു വെറും നൂറ്റിഅമ്പതു മാത്രം തന്നു ..അത് കൊണ്ട് നമ്മള്‍ തന്നെ പണി ഒപ്പിച്ചതാണ് ...പകുതിയും വായനശാലയ്ക്ക് തന്നെ കിട്ടും "

ഇതു പോലെയും പിരിവുകാര്‍ ഉണ്ടോ എന്ന് ചോദി ക്കണമെന്നു തോന്നി ...പക്ഷെ ചോദിച്ചില്ല ...കാരണം അവര്‍ വീണ്ടും പണി തന്നാലോ...


കഥ :പ്രമോദ് കുമാര്‍ .കെ.പി
 
 
  

 
 
 




2 comments:

  1. ഇപ്പോൾ മനസിലായല്ലോ - എന്തിനാണ് മനുഷ്യർ ഇഷ്ടമില്ലെങ്കിലും പിരിവുകാർക്ക് പണം കൊടുക്കുന്നത് എന്ന്....

    ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ.
    ഇനിയും എഴുതൂ- ഭാവുകങ്ങൾ....

    ReplyDelete
  2. പണി ഇങ്ങനെയും വരാം അല്ലേ.....

    ReplyDelete