Tuesday, April 10, 2012

വിഷുകണി



നാളെ വിഷുവാണ് ..എല്ലാ വര്‍ഷവും നല്ലവണ്ണം ആഘോഷിക്കാറുണ്ട്  ..പക്ഷെ ഇത്തവണ എന്താണ് ചെയ്യുക ..ജോലിക്കിടയില്‍ പറ്റിയ അപകടം കുറേക്കാലം കിടക്കയിലാക്കി...അതോടൊപ്പം കുറെയേറെ പണവും ചികിത്സക്ക് പോയി...കുറച്ചൊക്കെ കൂട്ടിവെച്ചതു കൂടാതെ ചികില്‍സയ്ക്കായി  അവളുടെ ഉള്ള സ്വര്‍ണവും കൂടി  വില്‍ക്കേണ്ടിവന്നു.
അപകടത്തിനുശേഷം ജോലിക്ക് പോയിതുടങ്ങിയില്ല ...കുറച്ചുകാലം കൂടി വിശ്രമം ചെയ്യാനാണ് ഡോക്ടര്‍ പറഞ്ഞത്...കൂലി പണിക്കാരന്‍ വീണുപോയാല്‍ ആര് നോക്കും .അവന്‍ അന്നന്ന് ഉണ്ടാക്കുനത് കൊണ്ട് ആഹാരം കഴിക്കണം ഭാവിയിലേക്ക് മിച്ചം പിടിക്കണം ,പലപ്പോളും കഴിയാറില്ല ..ഇപ്പോള്‍ ശരീരത്തിന് കാര്യമായ പ്രശ്നം ഇല്ലെങ്കിലും  ചിലസമയത്തു ദേഹം വേദനിക്കാറുണ്ട്.അപ്പോള്‍ കിടക്ക തന്നെ ശരണം ..അവള്‍ ഇപ്പോള്‍ ജോലിക്ക് പോകുന്നതുകൊണ്ട് ആഹാര കാര്യങ്ങള്‍ നടന്നു പോകുന്നു എന്നുമാത്രം.അയാള്‍ ഒന്ന് നെടുവീര്‍പ്പിട്ടു.

.ഇന്നലെ തൊട്ടു  ബാബുകുട്ടന്‍  പിണക്കത്തിലാണ്..അവനുമാത്രം പുത്തന്‍ ഉടുപ്പില്ല ...അവന്റെ വീട്ടില്‍ മാത്രം  പടക്കങ്ങള്‍ വാങ്ങുനില്ല ,പൊട്ടിക്കുനില്ല ...അങ്ങിനെ പലതും ..അഞ്ചാം ക്ലാസ്സിലെത്തിയ  അവനു പ്രാരാബ്ധങ്ങള്‍ പറഞ്ഞാല്‍ എങ്ങിനെ മനസ്സിലാകും ...അയാള്‍ മെല്ലെ പുറത്തിറങ്ങി..ഇന്ന് എന്തെങ്ങിലും ജോലി  ചെയ്തു കുറച്ചു പണം സബാധിക്കണം ...കുട്ടന് ഉടുപ്പും പടക്കവും വാങ്ങണം ...കടം വാങ്ങിയത് കുറെ കൊടുക്കാനുണ്ട് .അതുകൊണ്ട് ആരോട് ചോദിയ്ക്കാന്‍ പറ്റും ?അതുകൊണ്ട് പണിയെടുതുതന്നെ പണം ഉണ്ടാക്കണം.

ആദ്യം ബസ്‌ സ്റ്റാന്റ് .പിന്നെ മാര്‍ക്കറ്റ് .വിഷു ആയതിനാല്‍ ജോലിക്കാര്‍ കുറവായിരുന്നു .പലരും വിഷു ആഘോഷിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തുവാന്‍ പോയിരിക്കുന്നു...വേഗം വേഗം എല്ലാം ചെയ്തു ,കഴിയുന്ന വേഗം  പണം ഉണ്ടാക്കുകയായിരുന്നു ലക്‌ഷ്യം ..അല്ലെങ്കില്‍  കുഴയും..ശരീരത്തില്‍നിന്നും ഇടയ്ക്കു ഇടയ്ക്ക് മുന്നറിയിപ്പുണ്ടായി ..അതൊന്നും അയാള്‍ വകവെച്ചില്ല ..എങ്ങിനെയെങ്കിലും കുറച്ചു പണം ഉണ്ടാക്കുക അതുമാത്രമായിരുന്നു മനസ്സില്‍..അതിനുവേണ്ടി ആവുന്നത്ര പരിശ്രമിച്ചു.
..

സാധരനക്കാരന്റെ പ്രശ്നം ആര്‍ക്കും മനസ്സിലാവില്ല ..അഞ്ചാം മന്ത്രിയും പാര്‍ട്ടി കോണ്‍ഗ്രസ്സും ഐ പി എല്ലും എല്ലാവരുടെയും നാക്കിലുണ്ടാവും  ...പക്ഷെ പച്ചകറി വില വിലകയറ്റം , മറ്റു നിത്യോപയോഗ സാധനത്തിന്റെ വിലകയറ്റം ,കച്ചവടക്കാരുടെ പല കൊള്ള എന്നിവ ആര്‍ക്കും പ്രശ്നംഅല്ല ..കൂലി അധികം ചോദിച്ചാല്‍ എല്ലാവര്ക്കും ഹാളിളകും .സമൂഹത്തിന്റെ  ഇത്തരം വിരോധാഭാസത്തില്‍ അയാള്‍ക്ക്‌ വിഷമം തോന്നി ..അവരുടെ വേണ്ടാത്ത കാര്യങ്ങളില്‍ മാത്രമുള്ള  കൊഞ്ഞനം കാട്ടലുകളില്‍ വെറുപ്പ്‌ പ്രകടിപ്പിച്ചു അയ്യാള്‍  ജോലി തുടര്‍ന്ന് കൊണ്ടിരുന്നു.

.
അയാള്‍ വളരെ  വൈകിയാണ് വീട്ടിലെത്തിയത്...കൈയ്യില്‍ ഉടുപ്പും പടക്കങ്ങളും അടുക്കളയിലേക്കുള്ള സാധനങ്ങളും  ഉണ്ടായിരുന്നു ..കുട്ടന്‍ ഉറക്കം പിടിച്ചിരുന്നു .മുഖം കനപ്പിച്ചു അവള്‍ ഉമ്മറത്ത് കാത്തു നില്‍പ്പുണ്ടായിരുന്നു...അയാളെ കാണാതെ വേവലാതി പൂണ്ടു നില്‍ക്കുകയായിരുന്നു അവള്‍ ...

.ഭാര്യ ചോദ്യം ചെയ്യല്‍ ആരംഭിച്ചു ...കാര്യങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ അവള്‍ വിതുമ്പി കൊണ്ട് കെട്ടിപിടിച്ചു ..ഉറക്കത്തില്‍നിന്നു കുട്ടനെ വിളിച്ചു ഉടുപ്പും പടക്കവും കൊടുത്തു ...അവന്റെ കണ്ണിലെ അപ്പോള്‍  വിടര്‍ന്ന  പ്രകാശം അയാളുടെ ദേഹത്തുനിന്നും അരിച്ചരിച്ചു നടന്ന വേദനകളെ  അപ്പാടെ വിഴുങ്ങി കളഞ്ഞു..ഒരു നല്ല വിഷുകണി കണ്ട ആഹ്ലാദം അയാളില്‍ നിറഞ്ഞു .പെട്ടെന്ന് പുറത്തേക്കു ചാടിയ വിതുമ്പല്‍ അയാള്‍ പിടിച്ചു നിര്‍ത്തി എങ്കിലും കണ്ണുനീര്‍ ഒളിപ്പിക്കുവാന്‍ അയാള്‍ നന്നേ പാടുപെട്ടു ..



കഥ : പ്രമോദ് കുമാര്‍ .കെ.പി


























.


..










2 comments:

  1. Good work.....keep going on...ellavidha aashamsakalum nernnu kollunnu.....hav a nice day dear

    ReplyDelete
  2. പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി

    ReplyDelete